റി​യാ​ദ്: ഹൂ​തി ഭീ​ക​ര സം​ഘ​ട​ന​യു​ടെ ഭീ​ഷ​ണി ഐ​സി​സ്, അ​ൽ ഖാ​ഇ​ദ തു​ട​ങ്ങി​യ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​ടെ ഭീ​ഷ​ണി​യേ​ക്കാ​ൾ കു​റ​വ​ല്ലെ​ന്നും, മ​റി​ച്ച് നാ​ശ​ഷ്ട​ങ്ങ​ൾ വി​ത​ക്കു​ന്ന​തി​ലും മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ലും അ​വ​രെ ക​വ​ച്ചു​വെ​ക്കു​ന്ന​താ​ണെ​ന്നും സൗ​ദി​യി​ലെ മു​തി​ർ​ന്ന പ​ണ്ഡി​ത​സ​ഭ വ്യ​ക്ത​മാ​ക്കി.

സ​ഹോ​ദ​ര രാ​ജ്യ​മാ​യ യ​മ​നി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ​യും സി​വി​ലി​യ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​രെ ഹൂ​തി ഭീ​ക​ര സം​ഘ​ട​ന ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും, അ​തു​ണ്ടാ​ക്കി​യ സു​ര​ക്ഷാ അ​സ്ഥി​ര​ത​യും, ഐ​ക്യ​മി​ല്ലാ​യ്മ​യും, സ​മാ​ധാ​ന ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കും പ​വി​ത്ര​ത​ക​ൾ​ക്കും എ​തി​രെ​യു​ള്ള ക​യ്യേ​റ്റ​ങ്ങ​ളും, വി​ശു​ദ്ധ ന​ഗ​ര​ങ്ങ​ളാ​യ മ​ക്ക​യെ​യും മ​ദീ​ന​യെ​യും ല​ക്ഷ്യ​മി​ട്ട് ഈ ​ഭീ​ക​ര സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ശ്ര​മ​ങ്ങ​ളും എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും ഭീ​ക​ര​വാ​ദ​മാ​ണെ​ന്ന് പ​ണ്ഡി​ത​സ​ഭ ജ​ന​റ​ൽ സെ​​ക്ര​ട്ടേ​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റാ​മും മ​ദീ​ന​യി​ലെ മ​സ്ജി​ദു​ന്ന​ബ​വി​യും ല​ക്ഷ്യ​മി​ട്ടു​ള്ള ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ പ​ദ്ധ​തി​ക​ളെ സ​മ​യ​ബ​ന്ധി​ത​മാ​യി ത​ക​ർ​ത്ത സൗ​ദി വ്യോ​മ പ്ര​തി​രോ​ധ സേ​ന​യു​ടെ​യും സാ​യു​ധ സേ​ന​യു​ടെ​യും ജാ​ഗ്ര​ത​യെ കൗ​ൺ​സി​ൽ അ​ഭി​ന​ന്ദി​ച്ചു. ദൈ​വ​ത്തി​ന്റെ പ​വി​ത്ര​ത​ക​ളെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് ഈ ​ഭീ​ക​ര​സം​ഘ​ട​ന എ​ത്തി​ച്ചേ​ർ​ന്ന ഭീ​ക​ര​ത​യു​ടെ ആ​ഴ​മാ​ണ് ഇ​ത് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. വി​ശു​ദ്ധ ഹ​റ​മി​ലേ​ക്കും പ്ര​വാ​ച​ക​ന്റെ പ​ള്ളി​യി​ലേ​ക്കും എ​ത്തു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ട് അ​വ​ർ ന​ട​ത്തി​യ നീ​ക്കം പാ​പ​ങ്ങ​ളും അ​തി​ക്ര​മ​ങ്ങ​ളും ക​വി​ഞ്ഞ ഒ​ന്നാ​ണ്. സൗ​ദി വ്യോ​മ പ്ര​തി​രോ​ധ സേ​ന​യു​ടെ ജാ​ഗ്ര​ത​യും സാ​യു​ധ സേ​ന​യു​ടെ കാ​ര്യ​ക്ഷ​മ​ത അ​തി​നെ​യെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ത്തി. ഈ ​മി​ലീ​ഷ്യ​യു​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​ല​ത​രം അ​തി​ക്ര​മ​ങ്ങ​ളെ​യാ​ണ് ഒ​രു​മി​പ്പി​ച്ചി രി​ക്കു​ന്ന​ത്. ഒ​ന്നാ​മ​താ​യി, പ​വി​ത്ര​മാ​ക്ക​പ്പെ​ട്ട മ​നു​ഷ്യ​ജീ​വ​നു​ക​ളു​ടെ വി​ല​ക്കു​ക​ൾ ലം​ഘി​ച്ചു.

ര​ണ്ടാ​മ​താ​യി, സ്വ​ത്തു​വ​ക​ക​ളു​ടെ പ​വി​ത്ര​ത ഹ​നി​ച്ചു. മൂ​ന്നാ​മ​താ​യി, സ​മാ​ധാ​ന​ത്തി​ന്റെ​യും സു​സ്ഥി​ര​ത​യു​ടെ​യും അ​ന്ത​രീ​ക്ഷം ത​ക​ർ​ത്തു. ഒ​ടു​വി​ൽ, ദൈ​വം ആ​ദ​രി​ക്കു​ക​യും ആ​ദ​രി​ക്കാ​ൻ ക​ൽ​പ്പി​ക്കു​ക​യും ചെ​യ്ത മു​സ്‍ലിം​ക​ളു​ടെ വി​ശു​ദ്ധ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത ലം​ഘി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

അ​തു​കൊ​ണ്ടു​ത​ന്നെ, ഈ ​ഭീ​ക​ര സം​ഘ​ട​ന ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ക്കാ​നും ത​ങ്ങ​ളു​ടെ വി​ശു​ദ്ധ കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ളാ​നും എ​ല്ലാ മു​സ്‍ലിം​ക​ളും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് വി​ശു​ദ്ധ ഖു​ർ​ആ​ൻ ഉ​ദ്ധ​രി​ച്ച് പ​ണ്ഡി​ത​സ​ഭ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഈ ​ഭീ​ക​ര മി​ലി​ഷ്യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി അ​പ​ല​പി​ക്കാ​നും വി​ശു​ദ്ധ​മാ​യ സ്ഥ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി മു​സ്‍ലിം സ​മൂ​ഹം ഒ​ന്നി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നും പ​ണ്ഡി​ത​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The threat of the Houthis surpasses that of ISIS and Al Qaeda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.