റിയാദ് കേളി ഉമ്മുൽ ഹമാം ഏരിയ 'ഒന്നിച്ചൊരോണം' ആഘോഷ പരിപാടി സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയയുടെ നേതൃത്വത്തിൽ ‘ഒന്നിച്ചൊരോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കേളി പ്രവർത്തകരും കുടുംബവേദി പ്രവർത്തകരും അതിഥികളും ആഘോഷത്തിൽ പങ്കെടുത്തു. വിവിധ കലാപരിപാടികൾ, നാടൻ കളികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. സാംസ്‌കാരിക സമ്മേളനം കേളി ബത്ത ഏരിയ രക്ഷാധികാരി സമിതി അംഗം കെ.ടി. ബഷീർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയർമാൻ അക്ബർ അലി ആമുഖ പ്രസംഗം നടത്തി. ഉമ്മുൽ ഹമാം അൽ മസീഫ് പോളിക്ലിനിക്കിലെ ജനറൽ ഫിസിഷ്യൻ ഡോ: ആമിന ഹസ്സൻ, കേളിയുടെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ഏരിയ രക്ഷാധികാരി സമിതി അംഗം ഗീത ജയരാജിന്റെ മകൾ അനാമിക എന്നിവർക്ക് ഏരിയയുടെ ഉപഹാരം നൽകി ആദരിച്ചു. കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെ. പി. എം സാദിഖ്, സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കുടുംബവേദി സെക്രട്ടറി വി.കെ ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ്, മുഖ്യരക്ഷാധികാരി സമിതി അംഗം സീബ കൂവോട്, ഉമ്മുൽ ഹമാം രക്ഷാധികാരി സെക്രട്ടറി പി.പി ഷാജു, ഏരിയ രക്ഷാധികാരി സമിതി അംഗം ചന്ദ്രചൂഢൻ, ഏരിയ ട്രഷറർ പി സുരേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഗീതജയരാജ്, മൻസൂർ, വിപീഷ് രാജൻ, കരീം അമ്പലപ്പാറ, ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുസലാം, നസീർ, മനു, മൃദുൻ, അനന്തകൃഷ്ണൻ, അനിൽ കുമാർ, ജയൻ എന്നിവരും, വിവിധ യൂനിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി. ഏരിയ സാംസ്‌കാരിക കമ്മിറ്റി അംഗം ശിഹാബുദ്ധീൻ കുഞ്ചിസ് അവതാരകനായി. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും സംഘാടക സമിതി കൺവീനർ അബ്ദുൽ കലാം നന്ദിയും പറഞ്ഞു.

Tags:    
News Summary - Riyadh's Keli Umm al-Hamam area organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.