ഖസീം പ്രവാസി സംഘം സെൻട്രൽ ഏരിയ സമ്മേളനം സമാപിച്ചു

ബുറൈദ : ഒൻപതാം കേന്ദ്രസമ്മേളനത്തോട് മുന്നോടിയായുള്ള ഖസീം പ്രവാസി സംഘം സെൻട്രൽ ഏരിയ സമ്മേളനം ബുറൈദയിൽ സമാപിച്ചു. വി പി പ്രകാശ് നഗറിൽ നടന്ന സമ്മേളനം റിയാദ് കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. ദിനേശ് മണ്ണാർക്കാട് പ്രവർത്തനറിപ്പോർട്ടും ഉണ്ണി കണിയാപുരം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം വിഷ്ണു കായംകുളവും അനുശോചന പ്രമേയം സുരേഷ് മാനന്തവാടിയും അവതരിപ്പിച്ചു. ഷഫീക്ക് പത്തനാപുരം, ഫൈസൽ കണ്ണൂർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രമേയാവതരണം നടത്തി. മുഖ്യരക്ഷാധികാരി ഷാജി വയനാട്, രക്ഷാധികാരി സമിതി അംഗം പർവീസ് തലശ്ശേരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ദിനേശ് മണ്ണാർക്കാട് (സെക്രട്ടറി), മുത്തു കോഴിക്കോട് (ജോ. സെക്രട്ടറി), ഷൗക്കത്ത് ഒറ്റപ്പാലം (പ്രസിഡന്റ്), ഫൈസൽ വല്ലാഞ്ചിറ (വൈ. പ്രസിഡന്റ്), സുരേഷ് ബാബു മാനന്തവാടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മുത്തു കോഴിക്കോട് സ്വാഗതവും ദിനേശ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള വിവിധ കലാ സാംസ്കാരിക പരിപാടികളും, വയലാറിനെ അനുസ്മരിച്ചുകൊണ്ട് 'വയലാർ സ്മൃതി' ഗാനസന്ധ്യയും അരങ്ങേറി. സോഫിയ സൈനുദ്ധീന്റെ നേതൃത്വത്തിൽ ഖസീം പ്രവാസി സംഘം കുടുംബവേദി പ്രവർത്തകർ പരിപാടിക ൾക്ക് നേതൃത്വം നൽകി

Tags:    
News Summary - Qasim Pravasi Sangham Central Area Conference concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.