റിസാ-ടോട്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

റി​യാ​ദ്: സു​ബൈ​ർ​കു​ഞ്ഞ് ഫൗ​ണ്ടേ​ഷ​ന്റെ (റി​സ) സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ (റി​സാ - ടോ​ട്ട്) മൂ​ല്യ​നി​ർ​ണ​യ പ​രീ​ക്ഷാ​ഫ​ലം ഒ​ക്ടോ​ബ​ർ 21ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ 20 വി​ദ്യാ​ഭാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി 526 പേ​രാ​ണ് വി​ജ​യി​ക​ളാ​യ​ത്. 193 പേ​ർ വി​ജ​യി​ച്ച റി​യാ​ദി​ലെ യാ​ര ഇ​ന്റ​ർ നാ​ഷ​ന​ൽ സ്കൂ​ളാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 93 പേ​ർ വീ​തം വി​ജ​യി​ച്ച അ​ജ്മാ​നി​ലെ പേ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളും ഷാ​ർ​ജ​യി​ലെ ഡ​ൽ​ഹി പ്രൈ​വ​റ്റ് സ്കൂ​ളും ര​ണ്ടാം സ്ഥാ​ന​ത്തും, 67 വി​ജ​യി​ക​ളു​മാ​യി റി​യാ​ദി​ലെ ഡ്യൂ​ൺ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. വി​ജ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ഈ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 24ന് ​സൗ​ദി സ​മ​യം വൈ​കു​ന്നേ​രം 3:30ന് ​ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ റി​ലീ​സ് ചെ​യ്യും. അത്താ ഗ്രൂ​പ്പ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി.​ഇ.​ഒ ഡോ. ​ഇ​ബ്രാ​ഹിം ഫ​ർ​ഹാ​ൻ ആ​ണ് ഓ​ൺ ലൈ​ൻ റി​ലീ​സി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് www.risatots.online എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. 'ല​ഹ​രി ഉ​പ​ഭോ​ഗം തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് ത​ന്നെ ത​ട​യു​ക' എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ 2015 മു​ത​ൽ ‘റി​സ’ ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ പ​രി​ശീ​ല​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് ‘റി​സാ-​ടോ​ട്ട് എ​ന്ന് ക​ൺ​വീ​ന​ർ ഡോ​ക്റ്റ​ർ അ​ബ്ദു​ൽ അ​സീ​സ് സു​ബൈ​ർ കു​ഞ്ഞ്, പ്രോ​ഗ്രാം ക​ൺ​സ​ൾ​ട്ട​ന്റ് ഡോ​ക്റ്റ​ർ എ.​വി ഭ​ര​ത​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Risa Tot exam results published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.