സൗദിയുടെ പുതിയ ആരോഗ്യമന്ത്രി ചുമതലയേറ്റു

നിയോം: സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ്​ ബിൻ അബ്​ദുറഹ്​മാൻ അൽജലാജിൽ ചുമതലയേറ്റു. വെർച്വൽ സംവിധാനത്തിലൂടെ ചൊവ്വാഴ്​ചയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്​തത്​.

ആരോഗ്യ മന്ത്രിയായിരുന്ന ഡോ. തൗഫീഖ്​ അൽറബീഅയെ​ ഹജ്ജ്​ ഉംറ മന്ത്രിയാക്കിയും ഫഹദ്​ ബിൻ അബ്​ദുറഹ്​മാൻ അൽജലാജിലി​നെ പുതിയ ആരോഗ്യ മന്ത്രിയായും നിയോഗിച്ച്​ കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ സൽമാൻ രാജാവ്​ ഉത്തരവിട്ടത്​.

നേരത്തെ ആരോഗ്യമന്ത്രാലയത്തിലെ ആസൂത്രണ വികസന സഹമന്ത്രിയായിരുന്നു. ആരോഗ്യ മന്ത്രിക്ക്​ ഉത്തരവാദിത്വങ്ങൾ വിജയകരമായി നിർവഹിക്കാൻ കഴിയ​െട്ടയെന്ന്​ സൽമാൻ രാജാവ്​ ആശംസിച്ചു.

Tags:    
News Summary - audi Arabia's new health minister takes office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.