കേളി ‘പ്രതീക്ഷ’ പുരസ്കാരം പാലക്കാട് ജില്ലയിൽ വിതരണം ചെയ്തു
റിയാദ് / പാലക്കാട്: കേളി കലാ സാംസ്കാരിക വേദിയുടെ പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്കാരം പാലക്കാട് ജില്ലയിൽ വിതരണം ചെയ്തു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാഷ് അവാർഡും മൊമെന്റോയും ഉൾപ്പെടുത്തിയാണ് കേളി പുരസ്കാരം നൽകുന്നത്.
ഈ അധ്യയന വർഷം ആകെ 232 വിദ്യാർഥികളാണ് പുരസ്കാരത്തിന് അർഹരായത്. ഇതിൽ റിയാദിൽ 16 കുട്ടികൾക്ക് നേരത്തേ പുരസ്കാരം വിതരണം ചെയ്തിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 216 കുട്ടികൾക്കുള്ള പുരസ്കാര വിതരണത്തിന്റെ ഭാഗമായാണ് പാലക്കാട്ടും ചടങ്ങ് സംഘടിപ്പിച്ചത്. കേളി കേന്ദ്രകമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷനായ പരിപാടി സി.പി.ഐ (എം) ചെർപ്പുളശേരി ഏരിയ സെക്രട്ടറി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്രകമ്മിറ്റി അംഗം റഫീക്ക് പാലത്ത്, കേരള പ്രവാസി സംഘം ചെർപ്പുളശേരി ഏരിയ സെക്രട്ടറി കുഞ്ഞബ്ദുല്ല, കേളി മുൻ അംഗങ്ങളായ ചെക്കുട്ടി, ഹനീഫ ഒറ്റപ്പാലം, സതീഷ് ബാബു കോങ്ങാടാൻ എന്നിവർ ആശംസകൾ നേർന്നു. കേളി ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും കേളി ജീവകാരുണ്യ കമ്മിറ്റി അംഗം മധു ഇടപ്പുറത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.