'ആദർശവീഥിയിലെ പെൺകരുത്ത്'; ദമ്മാമിൽ എം.ജി.എം സൗദി ദേശീയ മെമ്പർഷിപ്പ് കാമ്പയിന് തുടക്കം
ദമ്മാം :കെ എൻ എം മർക്കസുദ്ദഅ്വക്കു കീഴിൽ പ്രവർത്തിക്കുന്ന സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്ററിൻ്റെ വനിത വിഭാഗമായ എം.ജി.എമ്മിൻ്റെ സൗദി ദേശീയതല മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ദമ്മാമിൽ തുടക്കമായി. ‘ആദർശവീഥിയിലെ പെൺകരുത്ത്’ എന്ന പ്രമേയത്തിലാണ് എം.ജി.എം സൗദി ഒക്ടോബർ 15 മുതൽ നവംബർ 15 വരെ സൗദിക്കകത്ത് മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. കേവലം വ്യക്തിഗത വളർച്ചക്കപ്പുറം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിൽ നിർണായക പങ്കുവഹിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് ഈ പ്രമേയം ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ഇസ്ലാമിക ആദർശങ്ങളിലും മൂല്യങ്ങളിലും അടിയുറച്ചുനിന്ന് വിജ്ഞാനവും ബോധ്യവും സാമൂഹിക ഉത്തരവാദിത്വവും കൈമുതലാക്കി മുന്നേറുന്ന സ്ത്രീസമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ പരിപാടികൾ സംഘടിപ്പിക്കുക. സൗദിയുടെ വിവിധ പ്രവിശ്യകളിലും കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്. എം.ജി.എം ദമ്മാം ചാപ്റ്റർ പ്രസിഡന്റ് സൈനബ ടീച്ചർ, മൈസക്ക് മെമ്പർഷിപ്പ് നൽകി സൗദിതല ദേശീയകാമ്പയിൻ ഉദ്ഘാടനം ചെയ്തു. കാമ്പയിൻ പ്രമേയം വിശദീകരിച്ചുകൊണ്ട് ഇഖ്ബാൽ സുല്ലമി സംസാരിച്ചു. ഷാഹിദ ടീച്ചർ, നിലൂഫർ അൻസാർ, സഫൂറ നൗഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.