പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഷാജുദ്ദീന്‍ കേളി യാത്രയയപ്പ് നൽകി
റിയാദ്: മൂന്നു പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന തിരുവനന്തപുരം- വെമ്പായം പെരുംകൂർ സ്വദേശിയായ ഷാജുദ്ദീന്‍ കേളി കലാസാംസ്കാരിക വേദി അൽ ഖർജ് എരിയ അഫ്ലാജ് യൂനിറ്റ് യാത്രയയപ്പ് നൽകി.കേളി യൂനിറ്റ് അംഗമായ ഷാജുദ്ദീൻ ലൈല അഫ്ലാജിലെ ഇലക്ട്രോണിക്സ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു. യാത്രയയപ്പ് യോഗത്തിൽ യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ഏരിയ രക്ഷാധികാരി സമിതി അംഗം സജീന്ദ്രബാബു, ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ എന്നിവരും യൂനിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ രവീന്ദ്രൻ, കെ .ജി സാമുവൽ, മറ്റ് യൂനിറ്റ് അംഗങ്ങളും ആശംസകൾ നേർന്ന് സംസാരിച്ചു. സംഘടനാരംഗത്തും പ്രവാസികളുടെ പൊതുപ്രശ്നങ്ങളിലും ഷാജുദ്ദീൻ നടത്തിയ സജീവ ഇടപെടലുകളും നിസ്വാർഥ സേവനങ്ങളും സഹപ്രവർത്തകർ പങ്കുവെച്ചു .യൂനിറ്റിന്റെ സ്നേഹോപഹാരം സെക്രട്ടറി ഷഫീക്ക് വള്ളികുന്നം ഷാജുദ്ദീന്‍ കൈമാറി. യൂനിറ്റ് സെക്രട്ടറി സ്വാഗതവും ഷാജുദ്ദീൻ വെമ്പായം മറുപടി പ്രസംഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.