Posted On
date_range Updated On
date_range അൽ അഹ്സയിൽ നിര്യാതനായ തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
അൽ അഹ്സ : ഹൃദയാഘാതം മൂലം അൽ അഹ്സയിൽ നിര്യാതനായ തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തൃശൂർ എൽതുരുത്ത് പുളിപ്പറമ്പിൽ വീട്ടിൽ കേശവൻ ഷാജന്റെ (60) മൃതദേഹമാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്.
ഒരാഴ്ച മുമ്പ് താമസസ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. പരേതനായ പുളിപ്പറമ്പിൽ കുട്ടൻ കേശവന്റെയും കൗസല്യയുടെയും മകനാണ് ഷാജൻ.
ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും അൽ ഹസ ഏരിയ കമ്മിറ്റി ജീവകാരുണ്യ വിഭാഗം മേധാവിയുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ സന്നദ്ധ പ്രവർത്തകർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.