സ്വാഗതസംഘം ഭാരവാഹികളായ (ഇടത്തുനിന്ന്) ബാലു, സിദ്ദിഖ്, ജോർവിൻ, അവിനാശ്
ദമ്മാം ആലപ്പി സ്പോർട്സ് പ്രീമിയർ ലീഗ് സാസൺ 7 മൽസരം നവംബർ 12, 13 തീയതികളിൽ
ദമ്മാം: സൗദി ആലപ്പി സ്പോർട്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആലപ്പി പ്രീമിയർ ലീഗ് (എ.പി.എൽ) സീസൺ 7 ടൂർണമെന്റ്
നവംബർ 12, 13 തീയതികളിൽ ദമ്മാം ഗൂഖ സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപവത്ക്കരിച്ചു. കമ്മിറ്റി ഭാരവാഹികളായി ബാലു ബിജു ജോർജ് (ചെയർമാൻ), സിദ്ദിഖ് കായംകുളം (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനറായി ജോർവിൻ ജീ ജോർജിനെയും കോർഡിനേറ്ററായി അവിനാശ് ശശിധരനെയും യോഗത്തിൽ നിശ്ചയിച്ചു..
മത്സരത്തോടനുബന്ധിച്ച് പൊതുജനങ്ങളിൽ ആരോഗ്യാവബോധം വളർത്തുന്നതിനായി നവംബർ 12 ന് ആലപ്പി മാരത്തോൺ സംഘടിപ്പിക്കും.
മത്സരദിനത്തിലെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ ഫാൻസി ഡ്രസ് മത്സരം, വിവിധ കലാപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.