Posted On
date_range Updated On
date_range സൗദിയിലേക്ക് വീണ്ടും ഹൂതി ഡ്രോണുകളും മിസൈലും ; തടുത്ത് വ്യോമ പ്രതിരോധ സേന
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിലീഷ്യകൾ വീണ്ടും നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു തകർത്തു.
കിഴക്കൻ പ്രവിശ്യയിൽ എത്തിയ ഡ്രോണും റിയാദിലേക്ക് തൊടുത്ത ബാലസ്റ്റിക് മിസൈലുമാണ് വ്യോമ സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചത്. സഖ്യസേനാ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലകിയാണ് ശനിയാഴ്ച ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം തുടരുകയാണ്. ഇതിന് മുൻപുള്ള ദിവസങ്ങളിലും റിയാദിനും ഖമീസ് മുശൈത്തിനും നേരെ വന്ന രണ്ട് ബാലസ്റ്റിക് മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞിരുന്നുവെന്ന് ബ്രിഗേഡിയർ ജനറൽ അൽ-മാലകി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ തകർക്കാനുള്ള ഹൂതികളുടെ ശ്രമങ്ങളെ ശക്തമായ പ്രതിരോധ സംവിധാനത്തിലൂടെയാണ് സൗദി അറേബ്യ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.