റിയാദ് എടപ്പ വിമൻസ് കലക്റ്റീവ് റീൽസ് പ്രതിഭകളെ ആദരിച്ചു
റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ (എടപ്പ) റിയാദിലെ വിമൺസ് കളക്റ്റീവ്, ഫോർടെക്കിന്റെ സഹകരണത്തോടെ റീൽസ് പ്രതിഭകളെ ആദരിക്കൽ പരിപാടി സംഘടിപ്പിച്ചു. 'എന്റെ കാഴ്ചയിലെ സൗദി' എന്ന ശീർഷകത്തിൽ ഇൻസ്റ്റഗ്രാം റീൽസ് മത്സരത്തിലെ വിജയികൾക്ക് മലാസ് അൽ മാസിൽ നടന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. മികച്ച റീൽ വിഭാഗത്തിൽ മുഹമ്മദ് നിഹാദ് വിജയിയായി. ജനപ്രിയ റീൽസ് വിഭാഗത്തിൽ ക്രിസ് ക്രിസ്റ്റഫർ, റസാന ഖദീജ എന്നിവരെ തെരഞ്ഞെടുത്തു . ഫോർടെക് പ്രതിനിധി ബഷീർ കറൂക്കിൽ, എടപ്പ ആർട്സ് കൺവീനർ ലിയ ഷജീർ, അഡ്വൈസറി മെമ്പേഴ്സ് ഷുക്കൂർ ആലുവ, സലാം പെരുമ്പാവൂർ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സൗദിയിലെ ജീവിതം, സംസ്കാരം, ദേശീയദിനാഘോഷങ്ങൾ എന്നിവ സ്വന്തം കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച റീലുകളുടെ സർഗാത്മകത, മൗലികത, ദൃശ്യനിലവാരം, വിഷയബന്ധം, അവതരണം എന്നിവ വിലയിരുത്തിയാണ് മികച്ച റീൽ തിരഞ്ഞെടുത്തത്.
എടപ്പ ടീം അംഗങ്ങളായ മുഹ്സിന, ഫാത്തിമ, കരീം കാനാമ്പുറം, സുഭാഷ് കെ അമ്പാട്ട്, അമീർ കാക്കനാട്, മുഹമ്മദ് ഉവൈസ്, അഡ്വ അജിത്ഖാൻ, ജസീർ കോതമംഗലം, നിഷാദ് ചെറുവട്ടൂർ, പ്രവീൺ ജോർജ്, സഹൽ പെരുമ്പാവൂർ, ജാഫർ ഖാൻ, ഷജീർ ആലുവ, ഷെബി, മുഹമ്മദ് തസ്ലീം, അജീഷ് ചെറുവട്ടൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിജയികളെ അഭിനന്ദിക്കുകയും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ഫോർടെക്കിനും നന്ദി അറിയിക്കുന്നതായും വിമൺസ് കളക്റ്റീവ് ഭാരവാഹികളായ നസ്രിയ ജിബിൻ, സൗമ്യ സക്കറിയ, അമൃത മേലേമഠം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.