അ​ന്താ​രാ​ഷ്ട്ര എ.​ഐ കോ​ൺ​ഫ​റ​ൻ​സി​ൽ തി​ള​ങ്ങാ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഫാ​യി​സ് ഹം​ഗ​റി​യി​ലേ​ക്ക്

ജി​ദ്ദ: നാ​ച്ച്വ​റ​ൽ ലാം​ഗ്വേ​ജ് പ്രോ​സ​സിങ്ങി​ലെ ആ​ഗോ​ള കോ​ൺ​ഫ​റ​ൻ​സാ​യ 'ഇ.​എം.​എ​ൻ.​എ​ൽ.​പി 2026'-ൽ ​ഗ​വേ​ഷ​ണ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാ​ൻ ജി​ദ്ദ ഇ​ന്റ​ർ നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഫാ​യി​സ് പ​ര​പ്പ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ൻ ഫോ​ർ ക​മ്പ്യൂ​ട്ടേ​ഷ​നൽ ലിം​ഗ്വി​സ്റ്റി​ക്സി​ന്റെ (എ.​സി.​എ​ൽ) നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 24 മു​ത​ൽ 29 വ​രെ ഹം​ഗ​റി​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബു​ഡാ​പെ​സ്റ്റി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ്.

'അ​ഡ്വാ​ൻ​സി​ങ് ദി ​ഫ്രോ​ണ്ടി​യേ​ഴ്സ് ഓ​ഫ് എ.​ഐ ഇ​ൻ നാ​ച്വറ​ൽ ലാം​ഗ്വേ​ജ് പ്രോ​സ​സിങ്: എ​മ്പി​രി​ക്ക​ൽ മെ​ത്തേ​ഡ്സ് ആ​ൻ​ഡ് ഫ്യൂ​ച്ച​ർ ഡ​യ​റ​ക്ഷ​ൻ​സ്' എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഫാ​യി​സ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, മെ​ഷീ​ൻ ലേ​ണിങ്, ക​മ്പ്യൂ​ട്ടേ​ഷ​നൽ ലിം​ഗ്വി​സ്റ്റി​ക്സ് എ​ന്നീ മേ​ഖ​ല​ക​ളി​ലെ ഏ​റ്റ​വും പു​തി​യ ഗ​വേ​ഷ​ണങ്ങ​ളാ​ണ് ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. മു​മ്പ് ചൈ​ന​യി​ലെ സു​ഷൗ​വി​ൽ 2025 ലും ​ഫാ​യി​സ് ഗ​വേ​ഷ​ണ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ ഡ്യൂ​ക്ക് യൂ​നിവേ​ഴ്സി​റ്റി​യി​ൽ എ.​ഐ ഗ​വേ​ഷ​ക​നും പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​യു​മാ​ണ് ഫാ​യി​സ്. ഐ.​ഐ.​ടി ഖ​ര​ഗ്പൂ​രി​ൽ നി​ന്നും ഒ​ന്നാം റാ​ങ്കോ​ടെ​യാ​ണ് ബി.​ടെ​ക്, എം.​ടെ​ക് ബി​രു​ദ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രു​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ പ​ത്തി​രി​യാ​ൽ സ്വ​ദേ​ശി​യാ​ണ് ഫാ​യി​സ്. 34 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റിയാ​യ യൂ​സു​ഫ് അ​ലി പ​ര​പ്പ​ന്റെ​യും ഹ​സീ​ന നെ​ച്ചി​ക്കാ​ട​ന്റെ​യും മ​ക​നാ​ണ്.

Tags:    
News Summary - AI Research Conference Selection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.