സുധീർ കായംകുളം, മുഹമ്മദ് ശരീഫ് പള്ളാട്ടിൽ, മുഹമ്മദ് റാഫി
ഖസീം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് പുതിയ നേതൃത്വം
ബുറൈദ: ഖസീം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഖിഫ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബുറൈദയിൽ ചേർന്ന ഖിഫയുടെ ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഖസീം മേഖലയിലെ കായിക രംഗത്തും പ്രവാസി മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങളിലും കൂടുതൽ സജീവമായി ഇടപെടാനും, വരുന്ന സീസണിൽ വൈവിധ്യമാർന്ന ടൂർണമെന്റുകൾ സംഘടിപ്പിക്കാനും ഖിഫ യുടെ പുതിയ കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റായി സുധീർ കായംകുളത്തെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് ശരീഫ് പള്ളാട്ടിലിനെയും ട്രഷററായി മുഹമ്മദ് റാഫിയെയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: റാഫി നാലകത്ത്, നുസൈയർ (വൈസ് പ്രസി.), യൂനുസ് മുഹമ്മദ്, ജാസിർ (ജോ. സെക്ര.), ഷാനവാസ് (ജോ. ട്രഷ.), നൂഹ് കമാനപ്പറമ്പ്, തോപ്പിൽ അൻസർ (അഡ്വൈസറി ബോർഡ് അംഗങ്ങൾ), ആഷിക്ക് സുഹൈൽ, റിയാസ് (കോഡിനേറ്റർമാർ), സെദ്ദു (ടൂർണമെന്റ് കൺവീനർ), ബാവ, അബു, മഹ്റൂഫ്, ഉവൈസ് (ടൂർണമെന്റ് കമ്മിറ്റി), റാഫി എടക്കര, അൻഷാദ്, സഫ്വാൻ, മെജോ, സഫീർ, നൗഷാദ്, മൻസൂർ, ഫവാസ്, ആബിദ്, റിഷാദ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.