ജിദ്ദ: സൗദി അറേബ്യ അന്താരാഷ്ട്ര യാത്രനിരോധനം നീക്കുന്ന മാർച്ച് 31 മുതൽ അന്താരാഷ്ട്ര വിമാന സർവിസ് നടത്താൻ സജ്ജമാണെന്ന് സൗദി എയർലൈൻസ് സി.ഇ.ഒ ഇബ്രാഹിം അൽകിഷി അറിയിച്ചു.
കോവിഡിനെ തുടർന്ന് നിർത്തിവെച്ച വിമാന സർവിസടക്കമുള്ള എല്ലാ അന്താരാഷ്ട്ര ഗതാഗതവും പൂർണമായും പുനരാരംഭിക്കുമെന്ന ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
സിവിൽ ഏവിയേഷൻ അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് എല്ലാ അന്താരാഷ്ട്ര സർവിസുകളും പുനരാരംഭിക്കാൻ വേണ്ട ഒരുക്കം പൂർത്തിയാക്കുമെന്നും സൗദിയ സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.