ജിദ്ദ: കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്ക് മടങ്ങുന്ന യാത്രക്കാർ പാലിക്കേണ്ട നിബന്ധനകൾ എന്തെല്ലാമെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി. വിദേശത്ത് നിന്ന് സൗദിയിലേക്ക് വരുന്ന മുഴുവൻ യാത്രക്കാരും പാലിക്കേണ്ട നിബന്ധനകൾ എന്തെല്ലാമാണെന്ന് സൗദി എയർലൈൻസിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://bit.ly/34Vzdhi എന്ന ലിങ്കിൽ നിന്ന് ഇൗ വിവരങ്ങൾ അറിയാം.
യാത്രക്കാർ ആരോഗ്യ നിബന്ധനകൾ പാലിക്കുമെന്ന പ്രതിജ്ഞ ഫോറം പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം. വിമാനത്താവളത്തിലെ ആരോഗ്യ നിരീക്ഷണ കേന്ദ്രത്തിലാണ് ഏൽപിക്കേണ്ടത്. ഏഴ് ദിവസത്തെ ഹോം ക്വാറൻറീൻ നിർബന്ധം. ആരോഗ്യ ജീവനക്കാർക്ക് ക്വാറൻറീൻ മൂന്ന് ദിവസമായിരിക്കും. ക്വാറൻറീൻ കാലാവധി അവസാനിക്കുേമ്പാൾ കോവിഡ് പരിശോധനക്ക് വിധേയമാകുകയും ഫലം നെഗറ്റീവാവുകയും വേണം.
യാത്രക്കാരുടെ മൊബൈൽ ഫോണുകളിൽ തത്മൻ, തവക്കൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കണം. രാജ്യത്തേക്ക് പ്രവേശിച്ചാൽ എട്ട് മണിക്കൂറിനുള്ളിൽ 'തത് മൻ' ആപ് വഴി വീട് സ്ഥിതി ചെയ്യുന്ന സ്ഥലം നിർണയിക്കണം. കോവിഡ് ലക്ഷണം വല്ലതും അനുഭവപ്പെടുന്നവർ ഉടനെ 937 നമ്പറിൽ ബന്ധപ്പെടുകയോ അടിയന്തിര കേസുകളിൽ അടുത്ത ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുകയോ വേണം. യാത്രക്കാർ 'തത്മൻ' ലോഗിൻ ചെയ്തു ദൈനംദിന ആരോഗ്യകാര്യങ്ങൾ വിലയിരുത്തണം. പ്രതിജ്ഞ ഫോമിനോടൊപ്പം ചേർത്തിരിക്കുന്ന ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ മുഴുവൻ വായിച്ച് മനസിലാക്കി അത് പാലിക്കാൻ തയ്യാറാകണമെന്നും അധികൃതർ വ്യക്തമാക്കി.
അതെസമയം യു.എ.ഇ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഈജിപ്ത്, ലബനാൻ, മൊറോക്കോ, ടുണീഷ്യ, ചൈന, യുനൈറ്റഡ് കിങ്ഡം, ഇറ്റലി, ജർമനി, ഫ്രാൻസ്, ഓസ്ട്രിയ, തുർക്കി, ഗ്രീസ്, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, മലേഷ്യ, ദക്ഷിണാഫ്രിക്ക, സുഡാൻ, എത്യോപ്യ, കെനിയ, നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവർക്കും സൗദി എയർലൈൻസ് പ്രത്യേക പ്രോേട്ടാക്കോളുകൾ നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.