ബഹ്‌റൈന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ

റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ അതീവ ഗുരുതരമായ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സൗദി അറേബ്യൻ വിദേശകാര്യ മന്ത്രിയും ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും തമ്മിൽ ടെലിഫോൺ ചർച്ച നടത്തി. സഹോദര രാജ്യമായ ബഹ്‌റൈ​െൻറ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സൗദി അറേബ്യയുടെ പൂർണമായ പിന്തുണയും ഐക്യദാർഢ്യവും ചർച്ചയിൽ ആവർത്തിച്ചു വ്യക്തമാക്കി.

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ വ്യാഴാഴ്ച ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഫോണിൽ വിളിച്ച്​ സംസാരിക്കുകയായിരുന്നു.

സംഭാഷണത്തി​െൻറ തുടക്കത്തിൽ, ബഹ്‌റൈനെ ലക്ഷ്യമിട്ടുണ്ടായ ക്രൂരമായ ഇറാൻ ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രി ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ബഹ്‌റൈനൊപ്പം സൗദി ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സ്വന്തം ഭൂപ്രദേശങ്ങളുടെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാൻ ബഹ്‌റൈൻ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ പ്രതിരോധ നടപടികൾക്കും സൗദിയുടെ സമ്പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

മേഖലയിൽ നിലനിൽക്കുന്ന സങ്കീർണമായ സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും വിശദമായി സംസാരിച്ചു. മിഡിൽ ഈസ്​റ്റി​െൻറ സുരക്ഷയും സമാധാനവും നിലനിർത്തുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത നീക്കങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്നും, പരസ്പര ഏകോപനം കൂടുതൽ ഊർജ്ജിതമാക്കേണ്ടത് നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രിമാർ അടിവരയിട്ടു പറഞ്ഞു.

Tags:    
News Summary - Saudi Arabia declares full solidarity with Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.