സിയാഹുൽ ഹുസൈൻ
റിയാദ്: ഹൈദരാബാദ് മുർഷിദാബാദ് റാംനഗർ സ്വദേശിയായ സിയാഹുൽ ഹുസൈൻ (57) റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. ഉബൈദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. റിയാദിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ രണ്ട് വർഷമായി വെയർഹൗസ് ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റെഡ് ക്രസൻറിെൻറ സഹായം തേടുകയും, അവർ അടിയന്തര പ്രഥമശുശ്രൂഷ നൽകി ഉബൈദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളുടെ വിവാഹ ആവശ്യങ്ങൾക്കായി നാട്ടിൽ പോയി തിരിച്ചെത്തിയിട്ട് രണ്ട് മാസം തികയുന്നതിനിടയിലാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിെൻറ കുടുംബം. മാതാപിതാക്കൾ നേരത്തെ മരിച്ചു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്കായി കമ്പനി അധികൃതർ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിനെ സമീപിക്കുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഇസ്ഹാഖ് താനൂർ, അബ്ദുറഹ്മാൻ ചേലമ്പ്ര, ഷറഫു തേഞ്ഞിപ്പലം, വലീദ് ഖാൻ മമ്പാട് എന്നിവർ തുടർനടപടികൾ ഏകോപിപ്പിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.