റിയാദ്: വീടുകളിൽ ഫയർ എക്സ്റ്റിങ്ഷറുകൾ സൂക്ഷിക്കേണ്ടതിെൻറയും അടിയന്തര സാഹചര്യങ്ങളിൽ അവ കൃത്യമായി ഉപയോഗിക്കാൻ പരിശീലിക്കേണ്ടതിെൻറയും പ്രാധാന്യം ഓർമിപ്പിച്ച് സൗദി സിവിൽ ഡിഫൻസ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന തീപിടുത്തങ്ങളിൽ നിന്ന് ജീവനും സ്വത്തും സംരക്ഷിക്കാൻ മുൻകരുതലുകൾ അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള വിവിധതരം തീപിടുത്തങ്ങളെ ഫലപ്രദമായി ചെറുക്കാൻ ഡ്രൈ പൗഡർ എക്സ്റ്റിങ്ഷറുകൾ ഏറെ അനുയോജ്യമാണ്. ഇവ പെട്ടെന്ന് പ്രവർത്തിപ്പിക്കാനും തീ പടരുന്നത് തടഞ്ഞ് വേഗത്തിൽ നിയന്ത്രണവിധേയമാക്കാനും സഹായിക്കുമെന്നും സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി.
വിവിധ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണം. അടിയന്തര സഹായങ്ങൾക്കായി മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, സൗദിയിലെ മറ്റ് പ്രദേശങ്ങളിലുള്ളവർ 998 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.