ആ​ൽ​വി​ൻ വി​ജ​യ്

കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

ജു​ബൈ​ൽ: ജോ​ലി​സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ന്യാ​കു​മാ​രി മാ​ർ​ത്താ​ണ്ഡം പൂ​വ​ൻ​കോ​ട് സ്വ​ദേ​ശി ആ​ൽ​വി​ൻ വി​ജ​യ് (34) നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ദ​മ്മാ​മി​ൽ നി​ന്ന് കൊ​ളം​ബോ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്ലി​യ​റ​ൻ​സോ​ടെ, സ്ട്രെ​ച്ച​ർ സൗ​ക​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലെ​ത്തി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ഉ​ട​ൻ ക​ന്യാ​കു​മാ​രി സ​ലോ​മി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് ആ​ൽ​വി​െൻറ കു​ടും​ബം.

മേ​യ് ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സൈ​ഹാ​ത്തി​ൽ നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ ആ​ൽ​വി​ൻ, മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് കോ​ൺ​ക്രീ​റ്റ് ലി​ഫ്റ്റ് കു​ഴി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​െൻറ കാ​ലു​ക​ൾ​ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സൗ​ദി റെ​ഡ് ക്ര​സ​ൻ​റി​െൻറ സ​ഹാ​യ​ത്തോ​ടെ ദ​മ്മാം അ​ൽ മു​വാ​സ​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​വ്ര​പ​രി​ച​ര​ണ​ത്തി​ന് ശേ​ഷം ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സൈ​ഹാ​ത്തി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. എ​ങ്കി​ലും കി​ട​പ്പി​ലാ​യ​തി​നാ​ൽ തു​ട​ർ​പ​രി​ച​ര​ണ​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സ്ട്രെ​ച്ച​ർ സൗ​ക​ര്യ​വും അ​നു​ഗ​മി​ക്കാ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​െൻറ സേ​വ​ന​വും അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സ​ൻ​വ​ർ ക​ല്ല​റ, നാ​സ് വ​ക്കം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്പോ​ൺ​സ​ർ, ജ​വാ​സാ​ത്ത്, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി. കൂ​ടാ​തെ, നി​ർ​മാ​ണ​ക്ക​മ്പ​നി മാ​നേ​ജ​ർ ദു​രൈ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സെ​ൽ​വ​കു​മാ​ർ, ഷി​ബു കു​മാ​ർ, മാ​ർ​ക്ക്, ബ്ലെ​യ്റ്റ​ൻ, ജോ​സ്, ഗോ​പാ​ൽ എ​ന്നി​വ​രും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി.

റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി, ക​ന്യാ​കു​മാ​രി എം.​പി വി​ജ​യ് വ​സ​ന്ത്, പ​ത്മ​നാ​ഭ​പു​രം എം.​എ​ൽ.​എ ചെ​ല്ല​സാ​മി എ​ന്നി​വ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ സു​രേ​ഷ് ഭാ​ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മ​ങ്ങ​ൾ ന​ട​ന്നു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് യാ​ത്ര​യ്ക്കു​വേ​ണ്ട ഫ്ലൈ​റ്റ് ക്ലി​യ​റ​ൻ​സും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭ്യ​മാ​ക്കി​യ​ത്. താ​മ​സ​സ്ഥ​ല​ത്ത് സു​ഹൃ​ത്തു​ക്ക​ളാ​യ സു​രേ​ഷ് എം. ​സെ​ൽ​വം, ജ​യ​രാ​ജ്, വി​നു, സ്​​റ്റാ​ലി​ൻ, ജ​ഗ​ൻ, ജ​ബ​ഹാ​ർ, റെ​ഗു, ലി​യോ, പ്ര​ഭു, സു​ബി​ൻ എ​ന്നി​വ​രും മ​റ്റ് ബ​ന്ധു​ക്ക​ളു​മാ​ണ് ആ​ൽ​വി​നെ പ​രി​ച​രി​ച്ച​ത്.

ത​ങ്ങ​ളെ സ​ഹാ​യി​ച്ച മു​ൻ എം.​പി. ബെ​ല്ലാ​ർ​മി​ൻ, റി​യാ​ദ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ൻ, ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ അ​ബു മാ​ത്ത​ൻ ജോ​ർ​ജ്, വെ​ൽ​ഫെ​യ​ർ വി​ങ്​ കൗ​ൺ​സി​ല​ർ ഷ​ബീ​ർ അ​ഹ​മ്മ​ദ് യം​കൈ​ബാം, സ്​​റ്റാ​ഫ് ആ​ഷി​ഖ്, സു​രേ​ഷ് ഭാ​ര​തി, മ​റ്റ് അ​ധി​കൃ​ത​ർ, സു​മ​ന​സ്സു​ക​ൾ എ​ന്നി​വ​ർ​ക്ക് ആ​ൽ​വി​ൻ വി​ജ​യി​െൻറ കു​ടും​ബം ന​ന്ദി അ​റി​യി​

Tags:    
News Summary - A native of Tamil Nadu, who was injured after falling from a building, has returned to his home state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.