നവയുഗം സാംസ്ക്കാരികവേദി ദല്ല മേഖല സിഹാത്ത് യുനിറ്റ് നോർക്ക - പ്രവാസി ക്ഷേമനിധി ക്യാമ്പ്
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ദല്ല മേഖല സിഹാത്ത് യുനിറ്റിെൻറ ആഭിമുഖ്യത്തിൽ നോർക്ക - പ്രവാസി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിച്ചു. സിഹാത്തിൽ വെച്ച് നടന്ന ക്യാമ്പിൽ പ്രവാസി ക്ഷേമനിധി മെമ്പർഷിപ് കാമ്പയിനും നോർക്ക കാർഡ് വിതരണവും നടന്നു. യൂനിറ്റ് പ്രസിഡൻറ് ജാവേദിെൻറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നോർക്ക കാർഡ് വിതരണം ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലം, പ്രസിഡൻറ് നന്ദകുമാർ, സിഹാത്ത് യുനിറ്റ് പ്രസിഡൻറ് ജാവേദ്, സെക്രട്ടറി ജയേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. കേന്ദ്രകമ്മിറ്റി അംഗവും മേഖല രക്ഷാധികാരിയുമായ ഹുസൈൻ നിലമേൽ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.