കോവിഡ്​: സൗദിയിൽ ഒരു മരണം കൂടി

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച് ഒരാളുടെ മരണം കൂടി റിപ്പോർട്ട്​ ചെയ്​തു.​ 49 പേർക്ക്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 37 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,760 ഉം രോഗമുക്തരുടെ എണ്ണം 5,37,690 ഉം ആയി. ആകെ മരണസംഖ്യ 8,799 ആയി ഉയർന്നു. ​ചികിത്സയിൽ കഴിയുന്നവരിൽ 54 പേരുടെ നില ഗുരുതരമാണ്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​.

ബാക്കിയുള്ളവരുടെ നില തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 18, ജിദ്ദ 8, മദീന 3, മക്ക 3, ത്വാഇഫ്​ 2, ദമ്മാം 2, മറ്റ്​ 13 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,068,736 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Tags:    
News Summary - saudi arabia covid update 11-3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.