സൗദിയിൽ കോവിഡ്​ ബാധിച്ച്​ മൂന്ന്​ മരണം​

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ മൂന്ന്​ മരണം കൂടി റിപ്പോർട്ട്​ ചെയ്​തു. 58 പേർക്ക്​ പുതിയതായി കോവിഡ്​ സ്ഥിരീകരിച്ചപ്പോൾ ചികിത്സയിലുള്ളവരിൽ 52 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,649 ഉം രോഗമുക്തരുടെ എണ്ണം 5,36,678 ഉം ആയി. ആകെ മരണസംഖ്യ 8,748 ആയി ഉയർന്നു.

ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 132 ആയി​ കുറഞ്ഞു. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 23, ജിദ്ദ 10, ബുറൈദ 2, മക്ക 2, ജീസാൻ 2, ശഖ്​റ 2, മറ്റ്​ 17 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 43,610,498 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Tags:    
News Summary - saudi arabia covid update 11-10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.