സൗദിക്ക് 1.4 ബില്യന്‍ ഡോളറി​െൻറ ആയുധം വില്‍ക്കാന്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തി​െൻറ അംഗീകാരം

റിയാദ്: സൗദി അറേബ്യക്ക് 1.4 ബില്യന്‍ ഡോളറി​​​​െൻറ ആയുധം വില്‍ക്കാന്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയതായി പ​​​െൻറഗണ്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡൻറി​​​​െൻറ സൗദി സന്ദര്‍ശനവേളിയില്‍ മെയ് 20ന് റിയാദില്‍ ഒപ്പുവെച്ച കരാറിൽ ഉള്‍ക്കൊള്ളുന്നതാണ് സൈനിക ബന്ധത്തി​​​​െൻറയ​ും നയതന്ത്ര സൗഹാര്‍ദത്തിന്‍െറയും ഭാഗമായ ആയുധ ഇടപാടെന്ന് റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു. അത്യാധുനിക റഡാറുകള്‍, സൗദിക്കകത്തും പുറത്തുവെച്ചും സൗദി റോയല്‍ എയര്‍ഫോഴ്സിനുള്ള വ്യോമ പരിശീലനം, ഇതര സൈനിക സഹായം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതുതായി അംഗീകാരം ലഭിച്ച ഇടപാടെന്ന് പ​​​െൻറഗണ്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. 

അന്താരാഷ്​ട്ര നിലവാരമുളള ലേക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷന്‍  നിര്‍മിച്ച റഡാര്‍ സംവിധാനം സ്വന്തമാക്കാന്‍ ഇതിലൂടെ സൗദിക്ക് സാധിക്കും. അതിര്‍ത്തി സുരക്ഷക്കും നിരീക്ഷണത്തിനും പ്രതിരോധത്തിനുമാണ് ഈ റഡാറുകള്‍ ഉപയോഗിക്കുക. വിവിധ അതിര്‍ത്തി രാജ്യങ്ങളില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സൗദിക്ക് ഏറെ ഉപകരിക്കുന്നതായിരിക്കും  റഡാര്‍ സംവിധാനം. റഡാറുകള്‍ക്ക് മാത്രം 622 ദശലക്ഷം ഡോളര്‍ വിലവരും. കൂടാതെ റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, സാങ്കേതിക സഹായം എന്നിവയും കരാറി​​​​െൻറ ഭാഗമായി സൗദിക്ക് ലഭിക്കും. 

സൈനിക പരിശീലനം, ഇംഗ്ളീഷ് ഭാഷ പഠനം എന്നിവ അടങ്ങുന്ന 750 ദശലക്ഷം ഡോളറി​​​​െൻറ മറ്റൊരു ഇടപാടിനും സൗദിക്ക് വേണ്ടി അമേരിക്ക അംഗീകാരം നല്‍കുമെന്ന് പ​​​െൻറഗണ്‍ വ്യക്തമാക്കി. സൈനിക ഇടപാടുകള്‍ നടപ്പാക്കുന്ന ഡിഫന്‍സ് സെക്യൂരിറ്റി സഹകരണ ഏജന്‍സിയാണ് ഈ കരാറിന് അംഗീകാരം നല്‍കുക. 
അപുര്‍വമായി മാത്രം അംഗീകാരം നല്‍കാറുള്ള ഇത്തരം ഇടപാടുകളെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന് വിവരം നല്‍കിയിട്ടുണ്ടെന്നും പ​​​െൻറഗണ്‍ വ്യക്തമാക്കി.

Tags:    
News Summary - saudi america

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.