Posted On
date_range Updated On
date_range പശ്ചിമ ബംഗാൾ സ്വദേശി ജുബൈലിൽ നിര്യാതനായി
ജുബൈൽ: പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് ഷംഷീർ അൻസാരി (48) ജുബൈലിൽ നിര്യാതനായി. കടുത്ത നെഞ്ചുവേദനയെത്തുടർന്ന് ജുബൈലിലെ അൽ മന ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.
പിതാവ്:മുഹമ്മദ് ഷഫീഖ് അൻസാരി. മാതാവ്: മൈമൂൻ നിഷ. ഭാര്യ: ഇസ്രത്ത് പർവീണാ. മക്കൾ: മുഹമ്മദ് റിഹാൻ, രിഫാത് ഫിർദൗസ്, ആലിയ ഫിർദൗസ്. നിലവിൽ അൽ മന ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.