നൂറ്​ കിലോ ഹഷീഷും പത്ത്​ ലക്ഷം മയക്കു ഗുളികയും കടത്തിയ അഞ്ച്​ പേർ പിടിയിൽ

അബൂദബി: ഒരു ക്വിൻറൽ ഹഷീഷും പത്ത്​ ലക്ഷം മയക്കുമരുന്ന്​ ഗുളികകളും യു.എ.ഇയിലേക്ക്​ കടത്താൻ ശ്രമിച്ച കേസിൽ അഞ്ച്​ ഏഷ്യക്കാരെ അബൂദബി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ബോട്ടിൽ ഒളിപ്പിച്ച ലഹരിവസ്​തുക്കൾ ദുബൈയിലെ കടൽത്തീരത്തേക്ക്​ കടത്താൻ ശ്രമിക്കുന്നതിനിടെയാണ്​ പ്രതികൾ അറസ്​റ്റിലായത്. 

തീരമടുക്കുന്നതിന്​ മുമ്പായി ബോട്ട്​ തടഞ്ഞ്​ പരിശോധിക്കുകയായിരുന്നുവെന്ന്​ അബൂദബി പൊലീസി​​​െൻറ ലഹരിവിരുദ്ധ വകുപ്പ്​ മേധാവി കേണൽ താഹിർ ആൽ ദാഹേരി അറിയിച്ചു. യോജിച്ച്​ ആസൂത്രിത പ്രവർത്തനം നടത്തിയ ത​​​െൻറ കീഴിലെ സംഘത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 


 

Tags:    
News Summary - sau9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.