റിയാദ് സീസണിന്​ ഗംഭീര​ തുടക്കം: ഉത്സവ ലഹരിയിൽ സൗദി തലസ്ഥാന നഗരി

റിയാദ്: മണ്ണിലും വിണ്ണിലും കാഴ്​ച്ചകളുടെ മായാപ്രപഞ്ചമൊരുക്കി ആസ്വാദകർക്ക് കൗതുക രാവ് സമ്മാനിച്ച് റിയാദ് സീസൺ ഉത്സവത്തിന്​ തുടക്കം. രാജ്യം കണ്ട ഏറ്റവും വലിയ വിനോദ പരിപാടിയായി ഈ ഉദ്​ഘാടന പരിപാടി ചരിത്രത്തിൽ അടയാളപ്പെടു​േമ്പാൾ അതിന്​ സാക്ഷിയാവാൻ ഒഴുകിയെത്തിയത് ഏഴര ലക്ഷത്തിലേറെ ആളുകൾ. സൗദിയെ സംബന്ധിച്ചിടത്തോളം പുതിയ ചരിത്രം തന്നെ രചിക്കുകയായിരുന്നു ആ ജന പങ്കാളിത്തം.


ബുധനാഴ്​ച ഉച്ചയോടെ തന്നെ നഗരത്തി​െൻറ വടക്കുഭാഗത്തെ ബോളിവാർഡ്​ എന്ന ആഘോഷ നഗരിയിലേക്കുള്ള പ്രധാന വീഥികളെല്ലാം ട്രാഫിക് മേധാവികളുടെ നേരിട്ടുള്ള മേൽ നോട്ടത്തിൽ ആഘോഷ പരിപാടികൾക്കായി സുഗമ ഗതാഗതമൊരുക്കി. ചിട്ടയോയോടെ പ്രവേശന കവാടത്തിലേക്കുള്ള തിരക്കൊഴിവാക്കി കാൽനട യാത്രക്കാർക്കുള്ള വഴിയും സജ്ജമാക്കി.

Full View

70 പടികളായി വേദിക്ക് ചുറ്റുമൊരുക്കിയ ഇരിപ്പിടങ്ങളിൽ മുൻകൂട്ടി ടിക്കറ്റ് എടുത്തവർ മണിക്കൂറുകൾ മുമ്പ് തന്നെ സ്ഥാനം പിടിക്കാനെത്തി. തവക്കൽനാ ആപ്പിൽ ഇമ്യൂൺ സ്​റ്റാറ്റസ് പരിശോധിച്ചു സീസൺ ബാഡ്‌ജ്‌ കൈയ്യിൽ ധരിപ്പിച്ചാണ് ആസ്വാദകരെ നഗരിയിലേക്ക് പ്രവേശിപ്പിച്ചത്.


വൈകീട്ട് ഏഴോടെ സംഗീതമേളങ്ങളുടെ അകമ്പടിയിൽ രാജ്യത്തി​െൻറ പതാകയേന്തിയ ആഡംബര ബൈക്കുകൾ വേദിയിലൂടെ അരിച്ചു നീങ്ങി പരേഡിന് തുടക്കം കുറിച്ചു. തൊട്ട് പിന്നാലെ ദൃശ്യവിസ്‌മയം സമ്മാനിച്ച് മരത്തിലും ജിപ്സത്തിലും തീർത്ത ഉത്സവ നഗരിയുടെ പേര് പതിച്ച കൂറ്റൻ വേദി പേറുന്ന വാഹനം ഗാലറിക്കരികിലൂടെ കടന്നുപോയി. വിദേശികളും സ്വദേശികളും ഉൾപ്പടെ 1500 ലേറെ കലാകാരന്മാരാണ് പരേഡിൽ പങ്കെടുത്തത്.

തുടർന്ന് വേദിക്ക് മുകളിൽ കരിവണ്ടുകളെ പോലെ മൂളിപ്പറന്ന 2500ഓളം ഡ്രോണുകൾ ആകാശത്ത് എൽ.ഇ.ഡി കിരണങ്ങൾ പായിച്ചു അതിശയ ചിത്രങ്ങൾ വരഞ്ഞു. ഇരുളണിഞ്ഞ മാനത്ത് പ്രകാശ രശ്മികൾ ആദ്യം വരഞ്ഞത് സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറ ചിത്രം. വർണ പ്രഭയിൽ തങ്ങളുടെ നായകൻ തെളിഞ്ഞപ്പോൾ ഗാലറി ഇളകി മറിഞ്ഞു. 'അള്ളാഹു യഹ്‌ഫിളക്', 'അംദല്ല ഫീ ഒംറക്' (അങ്ങയിൽ ദൈവാനുഗ്രഹം വാർഷിക്കട്ടെ, അങ്ങേക്ക് ദൈവം ദീർഘായുസ്​ നൽകട്ടെ) തുടങ്ങിയ പ്രാർഥനാമന്ത്രണങ്ങൾ ആരവം കണക്കെ ഉയർന്നു. ഈ സമയം കുറ്റൻ വേദിയിൽ ലക്ഷങ്ങളെ സാക്ഷിനിറുത്തി റിയാദ്​ സീസൺ ആഘോഷങ്ങൾക്ക്​ തുടക്കം കുറിച്ചെന്ന്​ എൻറർടൈൻമെൻറ്​ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പ്രഖ്യാപനം നടത്തി.


സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ ചിത്രമാണ്​ എൽ.ഇ.ഡി രശ്​മികൾ പിന്നീട്​ മാനത്ത്​ വരച്ചത്​. 'യുവത്വത്തി​െൻറ നായകനെ അങ്ങേക്ക് അഭിവാദ്യങ്ങൾ' എന്ന ലക്ഷോപലക്ഷം കണ്​ഠങ്ങളിൽ നിന്നുയർന്ന ആശംസാ വചനങ്ങളാൽ അന്തരീക്ഷം മുഖരിതമായി. ആകാശത്ത് തെളിഞ്ഞു കാണുന്നതാണ് തങ്ങളുടെ 'ഹീറോ' തുടങ്ങിയ ആരവങ്ങളുയർത്തിയാണ്​ ആൾകൂട്ടം കിരീടാവകാശിയുടെ ​െവർച്വൽ എൻട്രിയെ വരവേറ്റത്​. ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ആഘോഷ പരിപാടികൾ അരങ്ങേറുമെന്ന്​​ പ്രഖ്യാപിച്ച 14 വേദികളുടെയും ​മാതൃകാരൂപങ്ങൾ വേദിയിൽ പ്രദർശിപ്പിച്ചു. ഈ വേദികളിലെല്ലാം നടക്കാൻ പോകുന്ന പരിപാടികളുടെ സൂചനകൾ നൽകിയാണ് ഈ പ്രകടനങ്ങൾ അവസാനിച്ചത്.


സൗദിയുടെ പരമ്പരാഗത കലയായ അർദ മുട്ടും മറ്റ് കലാ പ്രകടനങ്ങളും ഉത്സവത്തി​െൻറ കൊടിയേറ്റത്തിന്​ കൊഴുപ്പേകി. കലാപ്രകടനങ്ങളുടെ ആദ്യ പകുതിക്ക് ശേഷം സൗദിയിൽ ആയിരക്കണക്കിന് ആരാധകരുള്ള അമേരിക്കൻ റാപർ പിറ്റ്ബുൾ വേദിയിലെത്തിയതോടെ ഗാലറിയിളകി മറിഞ്ഞു. ആബാലവൃദ്ധം ആർത്തിരമ്പി. അദ്ദേഹം മൈക്ക്​ ​ൈകയ്യിലെടുത്തതോടെ രാജ്യത്തി​നുള്ളിലും പുറത്തും നിന്ന്​ എത്തിയ ആരാധകർ ആവേശത്തിമർപ്പിലായി. മൊബൈൽ ഫോണിൽ വെളിച്ചം തെളിച്ച് കൈകൾ വേദികളിൽ നിന്നൊഴുകിവരുന്ന സംഗീതത്തോടൊപ്പം ഇളക്കി അവർ അഭിവാദ്യമറിയിച്ചു. ഉജ്വല സ്വീകരണത്തിനും വേദിയിലെത്താൻ അവസരം നൽകിയതിനും രാജ്യത്തിനും ആരാധകർക്കും അറബിയിലാണ് പിറ്റ്ബുൾ നന്ദി അറിയിച്ചത്.


14 പ്രധാന വേദികളിലും ഇനിയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികൾ അരങ്ങേറും. വെള്ളിയാഴ്ച പ്രധാന വേദികളിൽ ഒന്നായ റിയാദ് ഫ്രണ്ടിൽ ഇലക്​​ട്രോണിക് ഗെയിമുകളും ശനിയാഴ്ച കോംപാറ്റ് ഫീൽഡിൽ ആയുധ പ്രദർശനവും ആരംഭിക്കും. ഞായറാഴ്ച ബത്ഹക്ക് സമീപമുള്ള മ്യൂസിയം പാർക്കിലെ മുറബ്ബ വേദിയിൽ ആധുനിക ആതിഥേയത്വ ശൈലി പരിചയപ്പെടുത്തുന്ന ഭക്ഷണമേളക്ക് തുടക്കമാകും.

മലയാളികൾ ഉൾപ്പടെ ലക്ഷകണക്കിന്​ വിദേശികൾ പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന വിൻറർ വണ്ടർ ലാൻഡ് ചൊവ്വാഴ്ച ആരംഭിക്കും. ഗെയിമുകളും സ്കൈലൂപ്പും ഉൾപ്പടെ അത്ഭുതക്കാഴ്ചകളാണ് ഈ നാഗരിയിലുണ്ടാകുക.


ഈ മാസം അവസാനം വിഖ്യാത സൗദി ഗായകൻ മുഹമ്മദ് അബ്​ദുവി​െൻറ സംഗീത രാവിനും ബോളീവാർഡ് വേദിയാകും. 29, 30 തിയതികളിലാണ് സംഗീത പരിപാടി. മലയാളികൾ ഉൾപ്പടെ ആരാധകരുള്ള ലോകോത്തര റെസ്​ലിങ് താരങ്ങൾ പങ്കെടുക്കുന്ന മത്സരം കിങ്​ ഫഹദ് അന്താരാഷ്​ട്ര സ്​റ്റേഡിയത്തിൽ ഈ മാസം 31ന് അരങ്ങേറും. ലയണൽ മെസ്സിയും നെയ്‌മറും കിലിയൻ എംബാപ്പെയും സൗദിയിലെത്തുന്നതോടെ റിയാദ് സീസൺ പൊടി പൊടിക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. റിയാദ് ഉൾപ്പടെയുള്ള സൗദി നഗരങ്ങൾ വരും ദിവസങ്ങളിൽ ശൈത്യത്തി​െൻറ പിടിയിലമരുമ്പോൾ ഉത്സവച്ചൂടിലുണരും തലസ്ഥാന നഗരി.

Tags:    
News Summary - great start to the Riyadh season: the Saudi capital in a festive mood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.