റിയാദ്​ സീസൺ പരിപാടികൾ ജനങ്ങളുടെ ഭാവനയെ ഉണർത്തുന്നത്​ -വിനോദ അതോറിറ്റി ചെയർമാൻ

റിയാദ്​: ജനങ്ങളുടെ ഭാവനാശേഷിയെ ഉണർത്താനും കൂടുതൽ സമ്പുഷ്​ടമാക്കാനുമാണ്​ റിയാദ്​ സീസൺ പോലുള്ള ആഘോഷങ്ങളെന്ന്​ സൗദി വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്​ദുൽ മുഹ്​സിൻ ആലുശൈഖ്​ പറഞ്ഞു. റിയാദിലെ ബോളിവാർഡ്​ നഗരിയിൽ റിയാദ്​ സീസൺ ആഘോഷത്തി​െൻറ ഉദ്​ഘാടന പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.

'സങ്കൽപിക്കുക' (ഇമേജിൻ) എന്നായിരുന്നു ആദ്യ സീസണി​െൻറ ശീർഷകം. രണ്ടാം സീസണി​ലേക്കെത്തു​േമ്പാൾ 'കൂടുതൽ സങ്കൽപിക്കുക' (ഇമേജ്​ മോർ) എന്ന ശീർഷകത്തിലാണ്​ ആഘോഷ പരിപാടികൾ അരങ്ങേറുന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദമേഖലക്കും റിയാദ്​ സീസണും പരിധിയില്ലാത്ത പിന്തുണ നൽകിവരുന്ന സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി പറഞ്ഞാണ്​​ അദ്ദേഹം പ്രസംഗം ആരംഭിച്ചത്​.

തുടർന്ന്​ മാസങ്ങൾ നീളുന്ന ആഘോഷം ഉദ്​ഘാടനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചു. ആഗോള ഉത്സവത്തി​െൻറ ചൈതന്യം പ്രതിഫലിപ്പിച്ചതാണ്​ സീസണിലെ ആദ്യ ദിവസത്തെ പരിപാടികൾ അവസാനിച്ചത്​. വർണാഭമായ ഉദ്​ഘാടന ചടങ്ങ്​ റിയാദ്​ ബോളിവാർഡ്​ സിറ്റിയിൽ നടക്കു​േമ്പാൾ​ സാക്ഷികളായത്​ ഏഴര ലക്ഷത്തിലധികമാളുകളാണ്​. നിരവധി ടെവിവിഷൻ ചാനലുകളിലും വൈബ്​സൈറ്റുകളിലും തത്സസമയം ദശലക്ഷണക്കിനാളുകൾ​ വേറെയും പരിപാടികൾ വീക്ഷിച്ചു.

ലോക പ്രശസ്ത ഗുസ്തിക്കാരൻ അടക്കം ലോകമെമ്പാടുമുള്ള നിരവധി പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം ഉദ്​ഘാടന ചടങ്ങിലുണ്ടായി. വിവിധ ഷോകളിലൂടെയും വസ്​ത്രാലങ്കാരങ്ങളിലൂടെയും സംഗീതത്തിലൂടെയും ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു ഒരോ പരിപാടികളും. ഘോഷയാത്രയിൽ വിവിധ വേഷങ്ങളിൽ 1,500 ഒാളം കലാകാരന്മാർ പ​െങ്കടുത്തു.


2,760 ലധികം ഡ്രോണുകളും ആകാശത്ത്​ വട്ടമിട്ടു പറന്നു. സൽമാൻ രാജാവി​െൻറയും കിരീടാവകാശിയും ചിത്രങ്ങൾ പ്രദർശന നഗരിയുടെ മാനത്ത്​ ഡ്രോണുകൾ വരച്ചത്​ കാണികൾക്ക്​ വിസ്​യമായി. ലോകമെമ്പാടുമുള്ള ഭക്ഷണ വൈവിധ്യങ്ങളുമായി 88 ഫുഡ്​ ട്രക്കുകൾ, മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ എന്നിവ ഉദ്​ഘാടന നഗരിയിൽ അണിനിരന്നു. റിയാദി​െൻറ വിവിധ ഭാഗങ്ങളിലായി​ നടന്ന വലിയ വെടിക്കെട്ടുകൾ ആകാശത്ത്​ വർണവിസ്​മയങ്ങൾ തീർത്തു. പിറ്റ്ബുൾ എന്ന ലോകോത്തര കലാകാര​െൻറ സംഗീതക്കച്ചേരിയോടെയാണ്​ ആദ്യ ദിവസത്തെ പരിപാടികൾ സമാപിച്ചത്​. റിയാദിലെ 14 സ്ഥലങ്ങളിലായി വൈവിധ്യമാർന്ന 7,500 ഒാളം കലാകായികവിനോദ പരിപാടികളാണ്​ ഇത്തവണത്തെ റിയാദ്​ സീസണിൽ ഒരുക്കിയിരിക്കുന്നത്​.


Tags:    
News Summary - Riyadh Season Events Arouse Peoples Imagination Entertainment Authority Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.