റിയാദ് ഡ്രൈവേഴ്സ് ഗ്രൂപ് രക്തദാന ക്യാമ്പ് ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്യുന്നു
റിയാദ് ഡ്രൈവേഴ്സ് ഗ്രൂപ് രക്തദാന ക്യാമ്പ്
റിയാദ്: റിയാദ് ഡ്രൈവേഴ്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി. ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) സൗദി പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.
ഗ്രൂപ് അഡ്മിൻ നാസർ തെച്ചി അധ്യക്ഷത വഹിച്ചു. നൂറിൽ പരം ആളുകൾ പങ്കെടുത്തു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെയായിരുന്നു ക്യാമ്പ്. ഷെരിക് തൈക്കണ്ടി, സലിം വല്ലിലാപ്പുഴ എന്നിവർ സംസാരിച്ചു. സലീം ചാവക്കാട്, അസ്കർ മഞ്ചേരി, സിറാജ് കണ്ണൂർ, സമദ് മങ്കട, ഷാജഹാൻ വയനാട് എന്നിവർ നോതൃതം നൽകി. ഉസ്മാൻ മഞ്ചേരി സ്വാഗതവും അബ്ദുൽ റഷീദ് തൃശൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.