റിയാദിന്​ നേരെ വീണ്ടും ബാലിസ്​റ്റിക്​ മിസൈൽ: സൈന്യം തകർത്തു

റിയാദ്​: തലസ്​ഥാന നഗരമായ റിയാദ്​ ലക്ഷ്യമാക്കി യമൻ അതിർത്തിയിൽ നിന്ന്​ വന്ന ബാലിസ്​റ്റിക്​ മിസൈൽ സൗദി സൈന്യം തകർത്തു. ഞായറാഴ്​ച രാത്രി ​8.30 ഒാടെയാണ് ഹൂതികൾ റിയാദിനെ ലക്ഷ്യം വെച്ച്​ മിസൈലയച്ചത്​. ജനവാസ മേഖല ലക്ഷ്യം വെച്ചാണ്​ മിസൈൽ എത്തിയത്​.  മിസൈൽ ആകാശത്ത് വെച്ച്​ തകർത്തതായി അധികൃതർ അറിയിച്ചു.

ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ബത്​ഹ മേഖലയിൽ വൻ സ്​ഫോടക ശബ്​ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. നേ​രത്തേ പല തവണ റിയാദ്​ ലക്ഷ്യമാക്കി വന്ന മിസൈലുകൾ സൗദി പ്രതിരോധ സംവിധാനം തകർത്തിട്ടിരുന്നു.

ഒരു മാസത്തിനിടെ 21ാം തവണയാണ്​ സൗദിയിലേക്ക്​  മിസൈൽ വരുന്നത്​. യമനിൽ ഹൂതികളുടെ നിയന്ത്രണത്തിൽ നിന്ന്​ സുപ്രധാന മേഖലകൾ സൗദി സഖ്യസേനയുടെ സഹായത്തോടെ യമൻസൈന്യം പിടിച്ചടക്കിവരികയാണ്​. അതിനിടയിലാണ്​ സൗദി തലസ്​ഥാന നഗരിയെ തന്നെ ഹൂതികൾ ലക്ഷ്യം വെച്ചിരിക്കുന്നത്​.

Tags:    
News Summary - riyad ballistic missile attack-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.