റമദാൻ ഡിസ്​കൗണ്ട്​ നൽകാൻ സൗദിയിൽ 2000-ാളം വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി

റിയാദ്: റമദാൻ മാസത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ വിലക്കിഴിവുകളും പ്രമോഷണൽ ഓഫറുകളും നൽകുന്നതിനായി രാജ്യത്തെ 1,987 വ്യാപാര സ്ഥാപനങ്ങൾക്ക് സൗദി വാണിജ്യ മന്ത്രാലയം ലൈസൻസ് അനുവദിച്ചു. ‘റമദാൻ ഡിസ്‌കൗണ്ട്സ്’ സീസണി​െൻറ ഭാഗമായി 50 ലക്ഷത്തിലധികം ഉൽപ്പന്നങ്ങളാണ് ഈ ഇളവുകളിലൂടെ ജനങ്ങളിലേക്ക് എത്തുന്നത്.

ശഅ്ബാൻ 15 മുതൽ ആരംഭിച്ച ഈ ഓഫറുകൾ ഈദുൽ ഫിത്വറിന് ശേഷവും തുടരും. റമദാൻ വിഭവങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, പെരുന്നാൾ വസ്ത്രങ്ങൾ തുടങ്ങിയവയിലെല്ലാം വൻ വിലക്കുറവാണ് മന്ത്രാലയം വാഗ്ദാനം ചെയ്യുന്നത്.

വിപണിയിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുന്നതിനും ഈ നടപടി സഹായിക്കും.

ഡിസ്‌കൗണ്ടുകൾ വ്യാജമല്ലെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡ് മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്താൽ ഓഫറി​െൻറ ശതമാനം, കാലാവധി തുടങ്ങിയ വിവരങ്ങൾ നേരിട്ട് പരിശോധിക്കാം. ഫിസിക്കൽ സ്​റ്റോറുകൾക്ക് പുറമെ പ്രമുഖ ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമുകൾക്കും ഓഫറുകൾ നൽകാൻ അനുമതിയുണ്ട്.

വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ഉപഭോക്താക്കൾക്ക് റമദാൻ-ഈദ് കാലയളവിൽ സാമ്പത്തിക ഭാരം കുറയ്ക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന്​ വാണിജ്യ മന്ത്രാലയം വക്താവ് പറഞ്ഞു.

അതേസമയം, ഓഫറുകളുടെ പേരിൽ ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനായി രാജ്യത്തുടനീളം പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ലൈസൻസുകൾക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള വ്യാപാരികൾക്ക് മന്ത്രാലയത്തി​െൻറ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

Tags:    
News Summary - Over 2,000 businesses in Saudi Arabia allowed to offer Ramadan discounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.