Posted On
date_range Updated On
date_range യാംബു എലൈറ്റ് എഫ്.സി വെറ്ററൻസ് ഫുട്ബാൾ ഫെബ്രുവരി 12ന്
യാംബു: എലൈറ്റ് ഫുട്ബാൾ ക്ലബിന്റെ കീഴിൽ യാംബുവിൽ ‘എലൈറ്റ് വെറ്ററൻസ് സൂപ്പർ കപ്പ് 2026’ എന്ന പേരിൽ ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു.ഫെബ്രുവരി 12ന് രാത്രി ഒമ്പതിന് യാംബു യൂറോപ്പ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
യാംബുവിലെ ആറ് ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും. 40 വയസ്സിന് മുകളിലുള്ള കളിക്കാർ മാത്രം പങ്കെടുക്കുന്ന മത്സരം ഏറെ ശ്രദ്ധേയമായിരിക്കുമെന്നും മാനസിക, ശാരീരിക, ആരോഗ്യ പ്രശ്നങ്ങൾ പ്രവാസ ജീവിതത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുക എന്നത് കൂടി ടൂർണമെന്റിന്റെ ലക്ഷ്യമാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.