റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കരണത്തിെൻറ ഭാഗമായി, വിമാന സർവിസുകൾ വിവിധ ടെർമിനലുകളിലേക്ക് മാറുന്നു. ഫെബ്രുവരി 16 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന 10 ദിവസത്തെ പരിവർത്തന പ്രക്രിയയിലൂടെയാകും ഈ മാറ്റങ്ങൾ നടപ്പാക്കുക.
സൗദി എയർലൈൻസ് (സൗദിയ), ഫ്ലൈനാസ്, ഫ്ലൈഅദീൽ എന്നിവയുൾപ്പെടെയുള്ള ആഭ്യന്തര വിമാനങ്ങളും വിദേശ വിമാനക്കമ്പനികളും ഈ മാറ്റത്തിെൻറ പരിധിയിൽ വരും. വിമാനത്താവളത്തെ ആധുനികവൽക്കരിക്കുന്നതിെൻറ ഭാഗമായി യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും വിമാനത്താവളത്തിെൻറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ തങ്ങളുടെ വിമാന സമയം മുൻകൂട്ടി പരിശോധിച്ച് കൃത്യമായ ടെർമിനലിൽ എത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
മാറ്റങ്ങൾ നടപ്പാക്കുന്ന തീയതികളും പുതിയ ടെർമിനലുകളും ചുവടെ.
- ഫെബ്രുവരി 16-ന് പുലർച്ചെ 12-ന് ശേഷം ഫ്ലൈഅദീൽ അന്താരാഷ്ട്ര സർവിസുകൾ ഒന്നാം ടെർമിനലേക്ക് മാറും.
- ഫെബ്രുവരി 17-ന് പുലർച്ചെ മൂന്നിന് ശേഷം സൗദിയ അന്താരാഷ്ട്ര സർവിസുകൾ രണ്ടാം ടെർമിനലിലേക്ക് മാറും.
- ഫെബ്രുവരി 24-ന് പുലർച്ചെ 12-ന് ശേഷം സൗദിയ ആഭ്യന്തര സർവിസുകൾ നാലാം ടെർമിനലിലേക്ക് മാറും.
- ഫെബ്രുവരി 24-ന് രാത്രി 11-ന് ശേഷം സൗദിയ, ഫ്ലൈനാസ്, ഫ്ലൈഅദീൽ ആഭ്യന്തര സർവീസുകൾ നാലാം ടെർമിനലിൽ നിന്നായിരിക്കും.
- ഫെബ്രുവരി 25-ന് പുലർച്ചെ അഞ്ചിന് ശേഷം വിദേശ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവിസുകൾ അഞ്ചാം ടെർമിനലിൽ നിന്നായിരിക്കും.
- ഫെബ്രുവരി 25-ന് രാവിലെ ഏഴിന് ശേഷം സൗദിയ, ഫ്ലൈനാസ്, ഫ്ലൈഅദീൽ ആഭ്യന്തര സർവീസുകൾ (സ്ഥിര സംവിധാനം) മൂന്നാം ടെർമിനലിൽ നിന്നാവും.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:
പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാർ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് വിമാനത്താവള അധികൃതർ അഭ്യർഥിച്ചു.
- നേരത്തെ എത്തുക: വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് നിശ്ചയിക്കപ്പെട്ട ടെർമിനലുകളിൽ എത്തിച്ചേരാൻ ശ്രദ്ധിക്കുക.
- ടെർമിനൽ പരിശോധിക്കുക: യാത്ര പുറപ്പെടുന്നതിന് മുമ്പായി യാത്രക്കാർ തങ്ങളുടെ വിമാനക്കമ്പനി നൽകുന്ന അറിയിപ്പുകൾ വഴി ടെർമിനൽ കൃത്യമായി ഉറപ്പുവരുത്തുക.
- വിമാനക്കമ്പനികളുമായി ബന്ധപ്പെടുക: മാറ്റങ്ങൾ നടക്കുന്ന സമയമായതിനാൽ വിമാനക്കമ്പനികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് യാത്ര സുഗമമാക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.