‘സി​ജി’ റ​മ​ദാ​ൻ ആ​രോ​ഗ്യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു

ജി​ദ്ദ: ആ​സ​ന്ന​മാ​യ പു​ണ്യ​മാ​സ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ സെ​ന്റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഗൈ​ഡ​ൻ​സ് ഇ​ന്ത്യ (സി​ജി) ജി​ദ്ദ ചാ​പ്റ്റ​റി​ന് കീ​ഴി​ൽ റ​മ​ദാ​ൻ ആ​രോ​ഗ്യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

ഉ​പ​വാ​സ സം​ബ​ന്ധ​മാ​യി വി​ശ്വാ​സി​ക​ൾ​ക്ക് ക​രു​ത്ത് പ​ക​രാ​നും നോ​മ്പ​നു​ഷ്​​ടി​ക്കു​മ്പോ​ൾ ആ​രോ​ഗ്യ​പ​ര​മാ​യും മാ​ന​സി​ക​മാ​യും അ​വ​ർ സ്വീ​ക​രി​ക്കേ​ണ്ട മു​ന്നൊ​രു​ക്ക​ത്തെ കു​റി​ച്ചും പ​രി​പാ​ടി​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ക്കും. ഹെ​ൽ​ത്ത് കോ​ച്ചും ഹാ​ർ​മ​ണി വെ​ൽ​ന​സ് സ്ഥാ​പ​ക​നു​മാ​യ ഡോ. ​മ​ഞ്ജു​നാ​ഥ് സു​കു​മാ​ര​നും നു​ട്രീ​ഷ്യ​ൻ ത​സ്‍ലീ​ന റാ​ബി​യ​യും ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ നി​ർ​വ​ഹി​ക്കും.

ഫെ​ബ്രു​വ​രി 13ന് ​വൈ​കു​ന്നേ​രം 3.45ന് ​സീ​സ​ൺ​സ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സി​ജി​യു​ടെ കീ​ഴി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​തി​മാ​സ ക്രി​യേ​റ്റി​വ് ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാ​മി​ന്റെ മ​റ്റ് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും തു​ട​ർ​ന്ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റ​ഷീ​ദ് അ​മീ​റു​മാ​യി (0504665624) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - ‘CG’ organizes Ramadan health program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.