റിയാദ്: ഈ വർഷത്തെ റമദാൻ വ്രതാരംഭം ഫെബ്രുവരി 18 ബുധനാഴ്ചയാകാൻ സാധ്യതയുണ്ടെന്ന് സൗദി അറേബ്യയിലെ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിജ്റ വർഷം 1447-ലെ റമദാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ ഹുത്ത സുദൈറിലെ അൽ മജ്മഅ് സർവകലാശാലാ ഒബ്സർവേറ്ററിയാണ് പുറത്തുവിട്ടത്.
ഫെബ്രുവരി 17 ചൊവ്വാഴ്ച (ശഅ്ബാൻ 29) വൈകുന്നേരം മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണാലയത്തിെൻറ കണക്കുകൂട്ടൽ. ഇതുപ്രകാരം വ്രതാരംഭം ഫെബ്രുവരി 18-ന് ആയിരിക്കും.
ഹുത്ത സുദൈറിൽ വൈകുന്നേരം 5.52-ന് സൂര്യൻ അസ്തമിക്കും. തൊട്ടുപിന്നാലെ 5.54-ന് ചന്ദ്രൻ ഉദിക്കും. സൂര്യൻ അസ്തമിച്ച് രണ്ട് മിനിറ്റിന് ശേഷം ചന്ദ്രൻ പ്രത്യക്ഷപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ ചക്രവാളത്തിൽ നിന്ന് 0.5 ഡിഗ്രി ഉയരത്തിലും, സൂര്യനിൽ നിന്ന് 1.61 ഡിഗ്രി അകലത്തിലുമായിരിക്കും.
വൈകുന്നേരം 6.19-ന് സൂര്യൻ അസ്തമിക്കുകയും 6.23-ന് ചന്ദ്രൻ ഉദിക്കുകയും ചെയ്യും. ഇവിടെ സൂര്യനും ചന്ദ്രനും തമ്മിൽ നാല് മിനിറ്റിെൻറ വ്യത്യാസമുണ്ടാകും. ഉമ്മുൽ ഖുറാ കലണ്ടറും കൃത്യമായ ശാസ്ത്രീയ കണക്കുകൂട്ടലുകളും അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എങ്കിലും, സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷമേ വ്രതാരംഭത്തിെൻറ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.