കൊണ്ടോട്ടി സെൻറർ ജിദ്ദ 20ാം വാർഷിക പരിപാടിയിൽ പ്ലസ്ടു പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ കദീജ സഫ്രീന വട്ടപറമ്പന്‍ മൊയ്തീൻ കോയ കടവണ്ടി ഉപഹാരം നൽകുന്നു
ജിദ്ദ: പ്രവാസി കൂട്ടായ്മയായ കൊണ്ടോട്ടി സെൻററിെൻറ 20-ാം വാർഷികാഘോഷങ്ങൾക്ക് ജിദ്ദയിൽ തുടക്കമായി. ‘രണ്ട് പതിറ്റാണ്ടിെൻറ നിറവിൽ കൊണ്ടോട്ടി സെൻറർ ജിദ്ദ’ എന്ന പ്രമേയത്തിൽ ആഘോഷം ഒരു വർഷം നീളും .
കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യമാർന്ന കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഷൂട്ടൗട്ട്, കസേരകളി, മൈൻഡ് സെറ്റിങ് മത്സരങ്ങൾ പരിപാടിക്ക് ആവേശം പകർന്നു. നൂഹ് ബീമാപള്ളി, അഷ്റഫ് വലിയോറ, മുംതാസ് അബ്ദുറഹ്മാൻ, ശിഫാന ഷാജി എന്നിവർ നയിച്ച ഗാനമേള, ഹിബ ശരീഫ്, ഷിനാസ് ഫാത്തിമ എന്നിവരുടെ നൃത്തവും ഇസ്സ ഐറിൻ അവതരിപ്പിച്ച കരാട്ടേയും ശ്രദ്ധേയമായി. ഇന്ത്യൻ സ്കൂളിൽനിന്ന് പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഖദീജ സഫ്രീന വട്ടപറമ്പിനെ ചടങ്ങിൽ ആദരിച്ചു.
പ്രസിഡൻറ് മൊയ്തീൻ കോയ കടവണ്ടി ഉപഹാരം സമർപ്പിച്ചു. 2026-28 വർഷത്തേക്കുള്ള പുതിയ അംഗത്വ വിതരണോദ്ഘാടനം ഹസ്സൻ കൊണ്ടോട്ടിക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ പ്രസിഡൻറ് മൊയ്തീൻ കോയ കടവണ്ടി അധ്യക്ഷത വഹിച്ചു. സലീം മധുവായി വാർഷിക പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കബീർ കൊണ്ടോട്ടി, എ.ടി. ബാവ തങ്ങൾ, ഹസ്സൻ കൊണ്ടോട്ടി, ശരീഫ് നീറാട്, സലീം നാണി, ബഷീർ കൊമ്മേരി, നവാസ് ബീമാപ്പള്ളി, സിദ്ദീഖ് ഒളവട്ടൂർ, റഫീഖ് ചെമ്പൻ, ജംഷി ബാവ കാരി, അഷ്റഫ് അഞ്ചലാൻ എന്നിവർ സംസാരിച്ചു. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു. കബീർ നീറാട്, ഇർഷാദ് കളത്തിങ്ങൽ, ജംഷി കടവണ്ടി, ശാലു വാഴയൂർ, ഹിദായത്ത്, റഫീഖ് മധുവായി, മായിൻ കുമ്മാളി, എ.ടി. നസ്റു, പി.സി. അബുബക്കർ, നംഷീർ കൊണ്ടോട്ടി, ഇസ്മാഈൽ നെടിയിരുപ്പ്, ലത്തീഫ് മക്ക, എ.ടി. നാണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.