റിസ അന്താരാഷ്​ട്ര പ്രസംഗ മത്സരം നാളെ

റിയാദ്: സുബൈർകുഞ്ഞു ഫൗണ്ടേഷ​െൻറ ലഹരി വിരുദ്ധ പരിപാടിയായ ‘റിസ’യുടെ നേതൃത്വത്തിൽ എട്ട്​ മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അന്താരാഷ്​ട്ര പ്രസംഗ മത്സരം ശനിയാഴ്ച നടക്കും. സൗദി സമയം വൈകീട്ട്​ നാല്​ മുതൽ ഏഴ്​ വരെ സൂം പ്ലാറ്റ്‌ഫോമിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

‘നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി തടയുക!’ എന്ന വിഷയത്തെ ആസ്പദമാക്കി മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് കാറ്റഗറികളിലായാണ് ഓൺലൈൻ മത്സരം. മലയാളം കാറ്റഗറിയിൽ 15 കുട്ടികൾക്കും, ഇംഗ്ലീഷ് കാറ്റഗറിയിൽ രണ്ട് ക്ലസ്​റ്ററുകളിലായി 30 കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ലഭിച്ചിട്ടുണ്ട്. സുബൈർകുഞ്ഞ് ഫൗണ്ടേഷ​െൻറ യൂട്യൂബ് ചാനലിലും റിസ കമ്യൂണിറ്റിയുടെ ഫേസ്ബുക്ക് പേജിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

സുബൈർകുഞ്ഞു അനുസ്മരണ ദിനമായ ജൂൺ 17-ന് നടക്കുന്ന ഓൺലൈൻ പരിപാടിയിൽ വെച്ച് കേരള മുൻ ഡി.ജി.പി ഋഷിരാജ് സിങ്​ മത്സരവിജയികളെ പ്രഖ്യാപിക്കും. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 8301050144 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - RISA International Speech Competition tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.