രിസാല സ്റ്റഡി സർക്കിൾ അൽ ഖസീം സോൺ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സംഗമം
ബുറൈദ: മാറുന്ന കാലത്ത് വായനയിലും പ്രസിദ്ധീകരണങ്ങളിലും ഉണ്ടാകുന്ന ഡിജിറ്റലൈസേഷനെ ക്രിയാത്മകമായും മൂല്യാധിഷ്ഠിതമായും ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) അൽ ഖസീം സോൺ കമ്മിറ്റി ചർച്ചാ സംഗമം സംഘടിപ്പിച്ചു. ‘അകലങ്ങളെ അക്ഷരമാക്കുന്ന രസതന്ത്രം’ എന്ന പ്രമേയത്തിൽ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് ‘ആൽക്കമീഡിയ ചർച്ചാ സംഗമം’ ബുറൈദയിൽ വെച്ച് നടത്തിയത്.
ആർ.എസ്.സി സോൺ ചെയർമാൻ യാസീൻ ഫാളിലി ക്ലാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ആർ.എസ്.സി എക്സിക്യൂട്ടീവ് ബോർഡ് മെമ്പർ നൗഫൽ മണ്ണാർക്കാട് ഉദ്ഘാടനം നിർവഹിച്ചു. സുഫിയാൻ ഇർഫാനി പ്രമേയ സന്ദേശ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചർച്ചാ സെഷനിൽ ഒ.ഐ.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി വർക്കിങ് കമ്മിറ്റി മെമ്പർ അമീസ് കൊച്ചി, ഖസീം പ്രവാസി സംഘം പ്രസിഡൻറ് നിഷാദ് പാലക്കാട്, കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശരീഫ് മാങ്കടവ്, ഇശൽ ബുറൈദ സെക്രട്ടറി അബ്ദു കീച്ചേരി, ഐ.സി.എഫ് സൗദി നാഷനൽ പബ്ലിക്കേഷൻ സെക്രട്ടറി അബു സാലിഹ് മുസ്‌ലിയാർ, മീഡിയ പ്രതിനിധി ശിഹാബ് പൂക്കിപ്പറമ്പ്, കെ.സി.എഫ് ഖസീം സോൺ ട്രഷറർ മുസ്തഫ ഹാസന എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ചടങ്ങിൽ നിസാമുദ്ദീൻ ഹികമി, അബ്ദുൽ അസീസ് കൊളത്തൂർ, സഹൽ മണ്ണാർക്കാട്, സാബിക്ക് തളിപ്പറമ്പ്, ബിലാൽ അലനല്ലൂർ എന്നിവർ സംബന്ധിച്ചു. അബു താഹിർ കൊല്ലം പരിപാടിക്ക് സ്വാഗതവും ഹാരിസ് അലി അദനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.