സത്യദേവിെൻറ കുടുംബത്തിന് ഖസീം പ്രവാസി സംഘത്തിെൻറ ധനസഹായം സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ കൈമാറുന്നു
Posted On
date_range Updated On
date_range സത്യദേവിെൻറ കുടുംബത്തിന് ഖസീം പ്രവാസി സംഘം ധനസഹായം നൽകി
ബുറൈദ: രക്ത സമ്മർദത്തെ തുടർന്ന് മരിച്ച കൊല്ലം അഞ്ചൽ പെരുമണ്ണൂർ സ്വദേശി സത്യദേവിെൻറ കുടുംബത്തിന് ബുറൈദയിലെ ഖസീം പ്രവാസി സംഘം ധനസഹായം നൽകി. 40 വർഷത്തോളമായി സൗദിയിൽ പ്രവാസിയായിരുന്ന സത്യദേവൻ പ്രവാസി സംഘം പ്രവർത്തകനായിരുന്നു.
സംഘത്തിൽ അംഗമായിരിക്കെ മരണപ്പെടുന്നവർക്ക് ലഭിക്കുന്ന സഹായധനമാണ് കൈമാറിയത്. രക്തസാക്ഷി ഇ.എം. അഷ്‌റഫ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാെൻറ സാന്നിധ്യത്തിൽ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ തുക സത്യദേവെൻറ മകൾക്ക് കൈമാറി. ജെയ്‌ക്ക് തോമസ് ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.