ബ്രസൽസിൽ ഫലസ്തീൻ സഹായ ഏകോപന സമിതി യോഗത്തിൽ സൗദി വിദേശകാര്യ സഹമന്ത്രി ഡോ. മനൽ ബിന്ത് ഹസ്സൻ റിദ്വാൻ സംസാരിക്കുന്നു
റിയാദ്: ഫലസ്തീൻ ജനതയ്ക്കും അവിടുത്തെ ദേശീയ സ്ഥാപനങ്ങൾക്കും നൽകി വരുന്ന സാമ്പത്തിക -രാഷ്ട്രീയ പിന്തുണ തുടരുമെന്ന് സൗദി അറേബ്യ. ഇസ്രായേൽ തടഞ്ഞുവെച്ചിരിക്കുന്ന ഫലസ്തീൻ ഫണ്ടുകൾ നിരുപാധികമായി എത്രയും വേഗം വിട്ടുനൽകണമെന്നും സൗദി ആവശ്യപ്പെട്ടു.
ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടന്ന ഫലസ്തീൻ സഹായ ഏകോപന സമിതി (എ.എച്ച്.എൽ.സി) അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സൗദിയെ പ്രതിനിധീകരിച്ച് സംസാരിക്കവേ വിദേശകാര്യ മന്ത്രാലയത്തിലെ പ്ലീനിപൊട്ടൻഷ്യറി മന്ത്രി ഡോ. മനൽ ബിന്ത് ഹസ്സൻ റിദ്വാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സങ്കീർണ്ണമായ സാഹചര്യത്തിലും യാഥാർത്ഥ്യബോധമുള്ള പരിഷ്കരണ അജണ്ടയുമായി മുന്നോട്ടുപോകുന്ന ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തെയും പരിശ്രമങ്ങളെയും സൗദി അറേബ്യ അഭിനന്ദിച്ചു. ഗസ്സയിലെ ഫലസ്തീൻ ഗവൺമെന്റിന്റെ തിരിച്ചുവരവ് യഥാർത്ഥ ഫലസ്തീൻ ഐക്യത്തിലും, കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിന്റെ അവിഭാജ്യ ഘടകമാണ് ഗസ്സ എന്ന തത്വത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് ഡോ. മനാൽ ഊന്നിപ്പറഞ്ഞു. ഈ പ്രക്രിയയ്ക്ക് ഫലസ്തീൻ ഭരണകൂടം തന്നെ നേതൃത്വം നൽകണമെന്നും, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ ഇത് നടപ്പാക്കാനെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.