എണ്ണ ഉൽപാദന നിയന്ത്രണത്തിന്​  റഷ്യയുടെ പിന്തുണ; വില ഉയര്‍ന്നു

ദമ്മാം: എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നടപ്പാക്കിവരുന്ന ഉല്‍പാദന നിയന്ത്രണം തുടരാനുള്ള തീരുമാനത്തിനൊപ്പം റഷ്യയും പങ്കാളിയാവുമെന്ന് സൗദി പ്രഖ്യാപിച്ചതായി ബ്ലൂംബർഗ് മാഗസിന്‍ വ്യക്തമാക്കി.  ഇതിനെ തുടർന്ന്​ എണ്ണ വില ഉയര്‍ന്നു. കഴിഞ്ഞ നാല് മാസങ്ങളില്‍ ഇരുപത് ശതമാനം വിലയിടിവ് രേഖപ്പെടുത്തിയിരുന്ന എണ്ണ വില രണ്ടര ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 
ജനുവരി ആദ്യം മുതല്‍ ആരംഭിച്ച എണ്ണ ഉത്പാദന നിയന്ത്രണം ജൂണ്‍ മാസത്തോ‌ടെ അവസാനിക്കും. എന്നാല്‍ അടുത്ത ആറ് മാസത്തേക്ക് കൂടി നിയന്ത്രണം തുടരാനാണ് ഒപെക് അംഗരാജ്യങ്ങളുടെ താത്പര്യം. നിയന്ത്രണം തുടരാന്‍ ഒപെക് തീരുമാനിച്ചാല്‍ അതോടൊപ്പം നില്‍ക്കാനാണ് റഷ്യയുടെ തീരമാനം. നിലവില്‍ ഒപെകി​​െൻറ തീരുമാനത്തിന് റഷ്യയുടെ പിന്തുണയുണ്ട്. പിന്തുണ തുടരാനുള്ള  റഷ്യയുട‌െ നിലപാട് വ്യക്തമായതോടെയാണ് അന്താരാഷ്​ട്ര മാര്‍കെറ്റില്‍ എണ്ണ വില ഉയര്‍ന്നത്. വീപ്പക്ക് 49.58 ഡോളറായാണ് ഉയര്‍ന്നത്. ഇത്പാദനം കുറക്കുന്ന സാഹചര്യത്തില്‍ വിലയില്‍ രണ്ട്​ ശതമാനം മുതല്‍ നാല്​ ശതമാനം വരെ വളര്‍ച്ച കൈവരിച്ചെക്കും. വീപ്പക്ക് 56 ഡോളറിലേക് എത്തിക്കും എന്നാണ് കരുതപ്പെടുന്നത്. 2008 ന് ശേഷം ആദ്യമായാണ് എണ്ണ ഉല്‍പാദനം കുറക്കാനുള്ള ഒപെകി​​െൻറ ചരിത്ര പ്രാധാന്യമേറിയ തീരുമാനം ഉണ്ടായത്. ഒപെകി​​െൻറ ഇപ്പോഴത്തെ തീരുമാനങ്ങള്‍ പ്രാഥമികവും താല്‍കാലികവും മാത്രമാണ്. അടുത്ത്  നടക്കാനിരിക്കുന്ന ഒപെക് യോഗത്തില്‍ മാത്രമേ ഇതി​​െൻറ യഥാര്‍ഥ രൂപം വ്യക്തമാകുകയുള്ളു. അവിടെയെത്തുമ്പോള്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാകാനുള്ള സാധ്യതയുണ്ട്. ഒപെകി​​െൻറ ആകെ പ്രതിദിന ഉല്‍പാദനം നിലവിലെ 33.5 ദശലക്ഷം ബാരലില്‍ നിന്ന് 32.5  33 ദശലക്ഷത്തില്‍ ക്രമപ്പെടുത്താനാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. നിലവില്‍ ഏഴു ലക്ഷത്തോളം ബാരലി​​​െൻറ കുറവാണ് ഉല്‍പാദനത്തില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഏതൊക്കെ രാജ്യങ്ങള്‍, എത്ര ബാരല്‍ വെച്ചാണ് വിഹിതം കുറക്കേണ്ടത്​ എന്ന കൃത്യമായ ധാരണ സൃഷ്​ടിക്കുകയെന്നത് ഏറെ ശ്രമകരമാണ്. ഏറ്റവും വലിയ ഉല്‍പാദകരായ സൗദി അറേബ്യയുടെ നിലപാടാകും ഇവിടെയും നിര്‍ണായകമാകുക.   
 
Tags:    
News Summary - petroleum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.