പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ത​ങ്ങ​ൾ​ക്ക് സ​മ​സ്ത ഇ​സ്‍ലാ​മി​ക് സെൻറ​ർ മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

പ്ര​വാ​ച​ക​നി​ന്ദ ലോ​ക മ​ന​സ്സാ​ക്ഷി​യെ ന​ടു​ക്കു​ന്ന​ത് -പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ത​ങ്ങ​ൾ

മ​ക്ക: പ്ര​വാ​ച​ക​ന്മാ​രും അ​നു​ച​ര​ന്മാ​രും ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും അ​വ​രെ അ​വ​ഹേ​ളി​ക്കു​ന്ന, ലോ​ക മു​സ്‍ലിം​ക​ളെ​യും പ്ര​വാ​ച​ക സ്നേ​ഹി​ക​ളു​ടെ​യും മ​ന​സ്സാ​ക്ഷി​യെ ന​ടു​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ളാ​ണ് വ​ർ​ഗീ​യ ഫാ​ഷി​സ്റ്റ് ചി​ന്താ​ഗ​തി​ക്കാ​രി​ൽ നി​ന്നു​ണ്ടാ​വു​ന്ന​തെ​ന്നും പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. സൗ​ദി സ​ന്ദ​ർ​ശ​നാ​ർ​ഥം മ​ക്ക​യി​ലെ​ത്തി​യ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കൂ​ടി​യാ​യ ത​ങ്ങ​ൾ​ക്ക് സ​മ​സ്ത ഇ​സ്‍ലാ​മി​ക് സെൻറ​ർ (എ​സ്.​ഐ.​സി) മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ൽ മു​സ്‍ലിം സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ കൂ​ടു​ത​ലാ​ണെ​ന്നും പ്ര​വാ​ച​ക നി​ന്ദ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​ര​സ്പ​ര വി​ശ്വാ​സ​ത്തോ​ടെ​യും സ്നേ​ഹ​ത്തി​ലും ക​ഴി​ഞ്ഞി​രു​ന്ന ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ങ്ങ​നെ​യു​ള്ള പ്ര​സ്താ​വ​ന ന​ട​ത്തി​യ​വ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കാ​ൻ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​വാ​ച​ക​നി​ന്ദ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും യോ​ഗം രേ​ഖ​പ്പെ​ടു​ത്തി. എ​സ്.​ഐ.​സി മ​ക്ക പ്ര​സി​ഡ​ൻ​റ് ഉ​സ്മാ​ൻ ദാ​രി​മി ക​രു​ളാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്.​ഐ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ഇ​ബ്രാ​ഹിം ഓ​മ​ശ്ശേ​രി, നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി മു​നീ​ർ ഫൈ​സി മാ​മ്പു​ഴ, സൗ​ദി നാ​ഷ​ന​ൽ വി​ഖാ​യ ചെ​യ​ർ​മാ​ൻ ഫ​രീ​ദ് ഐ​ക്ക​ര​പ്പ​ടി, കു​ഞ്ഞാ​ല​ൻ കു​ട്ടി ഫൈ​സി, കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, അ​ബു യാ​സി​ൻ ദ​മ്മാം, എ​സ്.​ഐ.​സി മ​ക്ക പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി മു​ജീ​ബ് നീ​റാ​ട്, മു​ഹ​മ്മ​ദ് ജാ​സിം കാ​ടാ​മ്പു​ഴ, മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​നു ത​ങ്ങ​ൾ അ​രീ​ക്കോ​ട്, വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി മു​സ്ത​ഫ മ​ല​യി​ൽ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി​റാ​ജ് പേ​രാ​മ്പ്ര, ബ​ഷീ​ർ മു​തു​പ്പ​റ​മ്പ്, ഫാ​റൂ​ഖ് മ​ല​യ​മ്മ, മു​സ്ത​ഫ മു​ഞ്ഞ​കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ സ്വാ​ഗ​ത​വും ലി​യാ​ഖ​ത്ത​ലി നെ​ല്ലി​ക്കു​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Panakat Hamidali's comment on prophet insult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.