എരൂത്ത് മുഹമ്മദ്‌

മുൻകാല ജിദ്ദ പ്രവാസിയും സാമൂഹ്യപ്രവർത്തകനുമായ മുഹമ്മദ് എരൂത്ത് നിര്യാതനായി

ജിദ്ദ: ആദ്യകാല ജിദ്ദ പ്രവാസിയും സാമൂഹ്യപ്രവർത്തകനുമായ മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി എരൂത്ത് മുഹമ്മദ്‌ (68) നാട്ടിൽ നിര്യാതയായി. 20 വർഷത്തോളം ജിദ്ദ സൗദി മിൽക്ക് സദാഫ്ക്കോ കമ്പനിയിൽ ഐ.ടി ഓപ്പറേഷൻ മാനേജറായി ജോലി ചെയ്തിരുന്നു. ശേഷം ബിസിനസ് രംഗത്തും സജീവമായിരുന്നു. മത, സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം തനിമ കലാ, സാംസ്കാരിക വേദി അംഗമായിരുന്നു.

നിരവധി പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും അവരെ സഹായിക്കുകയും ചെയ്തിരുന്ന മുഹമ്മദ്‌ എരൂത്ത് നല്ലൊരു ജീവ കാരുണ്യ പ്രവർത്തകനുമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്‌ലാമിയ കോളേജിൽ നിന്നാണ് ഉന്നത പഠനം പൂർത്തിയാക്കിയത്. കാലിക വിഷയങ്ങളിൽ സോഷ്യൽ മീഡിയ രംഗത്ത് ഇടപെടുകയും തൻ്റെതായ ശക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിൽ ഇദ്ദേഹം സജീവമായിരുന്നു. പ്രവാസത്തിന് ശേഷം നാട്ടിലും മത, സാമൂഹിക, സാംസകാരിക രംഗത്ത് പ്രവർത്തിച്ചു വരുന്നതിനിടയിലാണ് മരണം.

പരേതരായ അലവി എരൂത്ത് - മറിയുമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സഹീല നാലകത്ത്, മക്കൾ: ഖൻസ, സഫ്‌വാൻ, ഫർഹാൻ, ഇർഫാൻ, മനാൽ, നഷ്‌വാൻ, സഹോദരങ്ങൾ: അബ്ദുൽ നാസർ, അബ്‌ദുൽ ബാരി, അബ്‌ദുൽ മജീദ്, പരേതനായ അബ്ദുൾ റസാഖ്, നസീമ, ഖൈറുന്നിസ. വൻജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന ജനാസ നമസ്ക്കാരത്തിന് ശേഷം മൃതദേഹം വാണിയമ്പലം ജുമാ മസ്ജിദ് മഖ്ബറയിൽ ഖബറടക്കി.

Tags:    
News Summary - Community Leader and Expat Muhammed Erooth Passes Away in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.