റിയാദ്: നിലവിലെ ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത്, ചരക്ക് നീക്കത്തിലെ വർധനവ് മുൻകൂട്ടി കണ്ട് ഗതാഗത മേഖലയിൽ തയാറെടുപ്പ് നടത്തണമെന്ന് സൗദി ചേംബേഴ്സ് ഫെഡറേഷൻ ഗതാഗത കമ്പനികൾക്ക് നിർദ്ദേശം നൽകി.
ഏത് സാഹചര്യത്തെയും നേരിടാൻ തയാറെടുപ്പ് നടത്താനും സൗദി അറേബ്യയുടെ അതിർത്തികൾ വഴിയുള്ള ഗതാഗത പ്രവർത്തനങ്ങൾക്കായി കൃത്യമായ പ്രവർത്തന പദ്ധതി തയാറാക്കാനും ആവശ്യമായ ട്രക്കുകൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
പ്രത്യേകിച്ച്, ‘ട്രാൻസിറ്റ്’ സേവനങ്ങൾക്കായി കൂടുതൽ ട്രക്കുകൾ അനുവദിക്കണമെന്നും ജോലിഭാരം വർധിക്കുന്നതിനനുസരിച്ച് സേവനങ്ങളിൽ തടസ്സമുണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
സൗദി അറേബ്യയുടെ ചരക്ക് ഗതാഗത മേഖലയിലെ സുഗമമായ നടത്തിപ്പിനായി സ്വീകരിച്ചിരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ നിർദ്ദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.