മുഹമ്മദ് അജ്മൽ
റിയാദ്: ഓട്ടത്തിനിടെ സെയിൽസ് വാനിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ വ്യാഴാഴ്ചയുണ്ടായ സംഭവത്തിൽ കോഴിക്കോട് കൂട്ടാലിട നടുവണ്ണൂർ സ്വദേശി മുഹമ്മദ് അജ്മൽ (27) ആണ് ദാരുണമായി മരിച്ചത്. ബേക്കറിയിൽ സെയിൽസ്മാനായ യുവാവ് ഖുബ്സ് (റൊട്ടി) വിതരണത്തിനായി വാഹനം ഓടിച്ച് പോകുന്നതിനിടെയാണ് സംഭവം.
ഓട്ടത്തിനിടയിൽ വാൻ അഗ്നിക്കിരയാകുകയായിരുന്നു. വാഹനം പൂർണമായും കത്തിയമർന്നു. അതിനുള്ളിൽ പെട്ട് തീപ്പൊള്ളലേറ്റാണ് അജ്മലിെൻറ മരണം. അബ്ദുൽ അസീസ്-റസിയ ദമ്പതികളുടെ മകനായ അജ്മൽ അവിവാഹിതനാണ്. ഒൻപത് മാസം മുമ്പാണ് സൗദിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.