ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി ദു​രി​താ​ശ്വാ​സ ഏ​ജ​ൻ​സി ആ​ക്ടി​ങ് ക​മീ​ഷ​ണ​ർ ജ​ന​റ​ൽ ക്രി​സ്​​റ്റ്യ​ൻ സോ​ണ്ടേ​ഴ്‌​സി​ന് ജോ​ർ​ഡ​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ നാ​യി​ഫ് ബി​ൻ ബ​ന്ദ​ർ അ​ൽ സു​ദൈ​രി ചെ​ക്ക്​ കൈ​മാ​റു​ന്നു

ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി​ക്ക് സൗ​ദി​യു​ടെ 20 ല​ക്ഷം ഡോ​ള​ർ സ​ഹാ​യം

റി​യാ​ദ്: ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി ദു​രി​താ​ശ്വാ​സ ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സൗ​ദി അ​റേ​ബ്യ 20 ല​ക്ഷം ഡോ​ള​ർ ധ​ന​സ​ഹാ​യം ന​ൽ​കി. ഏ​ജ​ൻ​സി​യു​ടെ വാ​ർ​ഷി​ക ബ​ജ​റ്റ് വി​ഹി​ത​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് ഈ ​തു​ക കൈ​മാ​റി​യ​ത്. ജോ​ർ​ഡ​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ നാ​യി​ഫ് ബി​ൻ ബ​ന്ദ​ർ അ​ൽ സു​ദൈ​രി, യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ ആ​ക്ടി​ങ് ക​മീ​ഷ​ണ​ർ ജ​ന​റ​ൽ ക്രി​സ്​​റ്റ്യ​ൻ സോ​ണ്ടേ​ഴ്‌​സി​ന് ഇ​ത് സം​ബ​ന്ധി​ച്ച ചെ​ക്ക് കൈ​മാ​റി.

മേ​ഖ​ല​യി​ലെ ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി യു.​എ​ൻ ഏ​ജ​ൻ​സി ന​ട​പ്പാ​ക്കു​ന്ന മാ​നു​ഷി​ക സേ​വ​ന​ങ്ങ​ളെ​യും വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളെ​യും പി​ന്തു​ണ​ക്കാ​ൻ ഈ ​തു​ക വി​നി​യോ​ഗി​ക്കും. ഫ​ല​സ്തീ​ൻ ജ​ന​ത നേ​രി​ടു​ന്ന ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ത​ട​സ്സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കാ​ൻ ഏ​ജ​ൻ​സി​യെ പ്രാ​പ്ത​മാ​ക്കു​ക​യാ​ണ് ഈ ​സ​ഹാ​യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി.

ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ പു​ല​ർ​ത്തു​ന്ന പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​െൻറ​യും അ​ട​യാ​ള​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ൽ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി സൗ​ദി അ​റേ​ബ്യ ന​ൽ​കി​വ​രു​ന്ന തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​ക്ക് ആ​ക്ടി​ങ് ക​മീ​ഷ​ണ​ർ ജ​ന​റ​ൽ ക്രി​സ്റ്റ്യ​ൻ സോ​ണ്ടേ​ഴ്‌​സ് ന​ന്ദി അ​റി​യി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫ​ല​സ്തീ​ൻ സ​ഹാ​യ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ സൗ​ദി​യു​ടെ ഈ ​നി​ല​പാ​ട് ഏ​ജ​ൻ​സി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് വ​ലി​യ ക​രു​ത്താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Saudi Arabia provides $2 million in aid to Palestinian refugee agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.