ഹ​ജ്ജ്-​ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ

സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹ​ജ്ജ് മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം

ജി​ദ്ദ: തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഹ​ജ്ജ്-​ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ ജി​ദ്ദ കി​ങ്​ അ​ബ്ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ജി​ദ്ദ എ​യ​ർ​പോ​ർ​ട്ട് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ റാ​ഇ​ദ് അ​ൽ മു​ദൈ​ഹിം, സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ മാ​സി​ൻ ജൗ​ഹ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.

തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യും സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ൾ ഏ​കോ​പി​പ്പി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്രി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. എ​യ​ർ​പോ​ർ​ട്ടി​ലെ ഹ​ജ്ജ് ടെ​ർ​മി​ന​ൽ, ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്റ​ർ, ടെ​ർ​മി​ന​ൽ ഒ​ന്ന്, ടെ​ർ​മി​ന​ൽ നാ​ല് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​ധാ​ന സ​ന്ദ​ർ​ശ​നം. തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നും തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും സ്വീ​ക​രി​ച്ചി​ട്ടു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.

മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ‘നു​സ്ക് മ​ർ​ഹ​ബ’ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫീ​ൽ​ഡ് സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​വും അ​ദ്ദേ​ഹം കേ​ട്ടു. സേ​വ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​രു​മാ​യി മ​ന്ത്രി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും അ​വ​ർ​ക്ക് സു​ഗ​മ​മാ​യ ഹ​ജ്ജ് ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Hajj Minister's visit to Jeddah Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.