സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചക്ക മേളക്ക് തുടക്കം കുറിച്ചപ്പോൾ

ലുലു സൗദിയിൽ ‘ചക്കവിരുന്ന്’; വൈവിധ്യമാർന്ന വിഭവങ്ങളുമായി ഒരാഴ്ച നീളുന്ന മേള

റിയാദ്: ചക്കയുടെ വൈവിധ്യങ്ങളും പോഷകഗുണങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ചക്കവിരുന്ന്’ ആരംഭിച്ചു. ചക്കയുടെ വൈവിധ്യമാർന്ന ഇനങ്ങളും അവയിൽ നിന്നുള്ള വ്യത്യസ്ത വിഭവങ്ങളുമായാണ് ഇത്തവണ ലുലു ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മെയ് 12 വരെയാണ് ഒരാഴ്ച നീളുന്ന ഈ മേള നടക്കുന്നത്.

 ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള 21ലധികം ചക്ക ഇനങ്ങളാണ് മേളയിലെ പ്രധാന ആകർഷണം. കേരളത്തിെന്റെ തനത് ഇനങ്ങളായ സിന്ദൂർ വരിക്ക, തേൻ വരിക്ക, മുട്ടം വരിക്ക എന്നിവയ്ക്ക് പുറമെ കംബോഡിയ റെഡ്, മഹാബലി, താമര ചക്ക, മലേഷ്യൻ യെല്ലോ, ജെയ്പാൽ യെല്ലോ തുടങ്ങിയ വിദേശ ഇനങ്ങളും ഇവിടെ അണിനിരന്നിട്ടുണ്ട്. കൂടാതെ ദൂരിയൻ, മുള്ളൻ ചക്ക, ആഞ്ഞിലി ചക്ക, ശ്രീലങ്കൻ ബ്രഡ് ഫ്രൂട്ട് എന്നിവയും ചക്കവിരുന്നിന് മാറ്റ് കൂട്ടുന്നു.

ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്കയുടെ പോഷകഗുണങ്ങളെ പുതിയ കാലഘട്ടത്തിലെ ജീവിതശൈലിയിൽ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലുലു ഇതിലൂടെ ലക്ഷ്യമിടുന്നത്. വിറ്റാമിനുകളും നാരുകളും സമൃദ്ധമായടങ്ങിയിട്ടുള്ള ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണെന്ന പ്രത്യേകതയുമുണ്ട്.

 പഴങ്ങൾക്ക് പുറമെ ചക്ക ഉപയോഗിച്ചുണ്ടാക്കിയ വൈവിധ്യമാർന്ന വിഭവങ്ങളും മേളയിൽ ലഭ്യമാണ്. മേയ് 12 വരെ സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഈ ചക്കവിരുന്ന് ആസ്വദിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.

Tags:    
News Summary - Lulu Saudi's 'Chakkavirun': A week-long festival with a variety of dishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.