മ​ത​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ് ബി​ൻ അ​ബ്​​ദു​ൽ

അ​സീ​സ് ആ​ലു​ശൈ​ഖ് ഹ​ജ്ജ്​ ത​യാ​റെ​ടു​പ്പു​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു

ഹ​ജ്ജ് ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി മ​ത​കാ​ര്യ മ​ന്ത്രാ​ല​യം

മ​ക്ക: ഹ​ജ്ജി​നാ​യി ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ളും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് ഇ​സ്‍ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി മ​ത​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ആ​ലു​ശൈ​ഖ് അ​റി​യി​ച്ചു.

തീ​ർ​ഥാ​ട​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ആ​രാ​ധ​നാ ക​ർ​മ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യും എ​ളു​പ്പ​ത്തി​ലും നി​ർ​വ​ഹി​ക്കാ​നാ​വ​ശ്യ​മാ​യ എ​ല്ലാ പ​ദ്ധ​തി​ക​ളും മ​ന്ത്രാ​ല​യം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി ക​ഴി​ഞ്ഞു. ഇ​തി​നാ​യി മ​ന്ത്രാ​ല​യ​ത്തി​െൻറ എ​ല്ലാ മാ​നു​ഷി​ക​വും സാ​ങ്കേ​തി​ക​വു​മാ​യ വി​ഭ​വ​ശേ​ഷി പൂ​ർ​ണ​തോ​തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.തീ​ർ​ഥാ​ട​ക​രു​ടെ ക്ഷേ​മ​ത്തി​ന് സൗ​ദി ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന സ​വി​ശേ​ഷ പ്രാ​ധാ​ന്യ​ത്തി​െൻറ പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​സേ​വ​ന​ങ്ങ​ളെ​ന്നും, കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ദൈ​വ​ത്തോ​ടും ഭ​ര​ണ​കൂ​ട​ത്തോ​ടും ന​ന്ദി പ​റ​യു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഹ​ജ്ജ് സീ​സ​ണി​െൻറ ഭാ​ഗ​മാ​യി പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ​ത മ​ന്ത്രി നേ​രി​ട്ട് വി​ല​യി​രു​ത്തി. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ പ​ള്ളി​ക​ൾ, അ​വ​യു​ടെ മു​റ്റ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ശു​ചീ​ക​ര​ണം, എ​യ​ർ ക​ണ്ടീ​ഷ​നി​ങ്, ശ​ബ്​​ദ-​പ്ര​കാ​ശ സം​വി​ധാ​ന​ങ്ങ​ൾ, ത​ട​സ്സ​മി​ല്ലാ​ത്ത ജ​ല​വി​ത​ര​ണം എ​ന്നി​വ അ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ചു.

തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ക്ക, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​ർ യാ​ത്ര ചെ​യ്യു​ന്ന പ്ര​ധാ​ന പാ​ത​ക​ളി​ലു​മാ​യി ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം പ​ള്ളി​ക​ളാ​ണ് ഹ​ജ്ജ് സീ​സ​ണാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ ഇ​രു​ഹ​റ​മു​ക​ളി​ലെ തി​ര​ക്ക് ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ഹ​റം പ​ള്ളി​ക​ൾ​ക്ക് സ​മീ​പ​ത്തു​ള്ള നി​ര​വ​ധി പ​ള്ളി​ക​ളി​ലും പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ടു​ത്ത ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക കൂ​ളി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ, കു​ട​ക​ൾ, എ​യ​ർ ക​ണ്ടീ​ഷ​നി​ങ് എ​ന്നി​വ​യും പ​ള്ളി​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നൊ​പ്പം തീ​ർ​ഥാ​ട​ക​ർ​ക്ക് ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​രാ​ധ​ന​ക​ൾ നി​ർ​വ​ഹി​ക്കാ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും മ​ന്ത്രാ​ല​യം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - All Hajj preparations complete, Ministry of Religious Affairs provides extensive facilities for pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.