ത​ബൂ​ക്ക് വി.​എ​ൽ.​എ​സ് ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ ജേ​താ​ക്ക​ൾ ട്രോ​ഫി​യു​മാ​യി

ത​ബൂ​ക്ക് വി.​എ​ൽ.​എ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെൻറ്​ സ​മാ​പി​ച്ചു

ത​ബൂ​ക്ക്: ത​ബൂ​ക്കി​ലെ ബാ​ഡ്മി​ൻ​റ​ൺ കാ​യി​ക പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ബാ​ഡ്മി​ൻ​റ​ൺ ബ്ര​ദേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെൻറ്​ ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ത​ബൂ​ക്കി​ലെ ബാ​ഡ്മി​ൻ​റ​ൺ രം​ഗ​ത്ത് സ​ജീ​വ​മാ​യു​ള്ള യു​വാ​ക്ക​ളു​ടെ ഈ ​കൂ​ട്ടാ​യ്മ, മ​ദീ​ന റോ​ഡി​ലെ വി.​എ​ൽ.​എ​സ് അ​റീ​ന ബാ​ഡ്മി​ൻ​റ​ൺ കോ​ർ​ട്ടി​ൽ വെ​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ എ, ​ബി എ​ന്നി​ങ്ങ​നെ ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. ഏ​റെ ആ​വേ​ശം നി​റ​ഞ്ഞ എ ​ഗ്രൂ​പ്പ് ഫൈ​ന​ലി​ൽ ഷ​ഹ​സി​ൽ-​ന​വാ​ഫ് സ​ഖ്യ​ത്തെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഷം​ലാ​സ്-​സ​വാ​ദ് കൂ​ട്ടു​കെ​ട്ട് ജേ​താ​ക്ക​ളാ​യി. ബി ​ഗ്രൂ​പ്പി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഹാ​ഷിം-​അ​രി​ഫ് സ​ഖ്യ​ത്തെ തോ​ൽ​പ്പി​ച്ച് അ​ലി-​റാ​സി സ​ഖ്യം കി​രീ​ടം ചൂ​ടി.

യാ​സ​ർ അ​ൽ അം​രി, റി​യാ​സ് പ​പ്പാ​യി, ജ​സീ​ർ മി​ഥു​ൻ, ഹാ​ഷിം തു​ട​ങ്ങി ബാ​ഡ്മി​ൻ​റ​ൺ രം​ഗ​ത്തെ പ്ര​മു​ഖ ക​ളി​ക്കാ​ർ വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി. ഷാ​ജ​ഹാ​ൻ കു​ള​ത്തൂ​പ്പു​ഴ, മി​ഥു​ൻ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ അ​ർ​ഷി​ദ്, ജ​മാ​ൽ, ഷി​ബി​ൽ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Tabuk VLS badminton tournament concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.